Webdunia - Bharat's app for daily news and videos

Install App

WTC Final: നിർണായകമത്സരത്തിൽ അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആനമണ്ടത്തരം: ആഞ്ഞടിച്ച് പോണ്ടിംഗ്

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (14:12 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്നും രവിചന്ദ്ര അശ്വിനെ ഒഴിവാക്കിയ തീരുമാനത്തെ ഇന്ത്യയുടെ തന്ത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച് മുന്‍ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിംഗ്. ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സ് മാത്രം കണക്കിലെടുത്താണ് പ്ലേയിംഗ് ഇലവനെ തിരെഞ്ഞെടുത്തതെന്നും ഇത് കളിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പോണ്ടിംഗ് പറയുന്നു.
 
അശ്വിനെ ടീമിലെടുക്കാത്തതില്‍ ഇന്ത്യയ്ക്ക് വലിയ തെറ്റ് പറ്റി. കളിയുടെ ആദ്യ ഇന്നിങ്ങ്‌സിനെ പറ്റി മാത്രമാണ് ഇന്ത്യ ചിന്തിച്ചത്. ഇടം കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് അശ്വിനുള്ളത്. ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്തതിനാല്‍ പുതിയ പന്തില്‍ ഓസീസിന് മേല്‍ ആധിപത്യം നേടാനാകും എന്നാണ് ഇന്ത്യ കരുതിയത്. എന്നാല്‍ കളി തുടരുമ്പോള്‍ അത് മാറുമെന്ന് ഞാന്‍ കരുതുന്നു. ഇടം കയ്യന്മാര്‍ക്കെതിരെ അശ്വിനാണ് ബൗള്‍ ചെയ്യേണ്ടിയിരുന്നത്. പോണ്ടിംഗ് പറഞ്ഞു. അതേസമയം ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 327 എന്ന ശക്തമായ നിലയിലാണ് ഓസീസ്. 146 റണ്‍സുമായി ട്രാവിസ് ഹെഡും 95 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments