Webdunia - Bharat's app for daily news and videos

Install App

എനിക്ക് അവന്റെ കഴിവില്‍ അസൂയ തോന്നിയിട്ടുണ്ട്, മറ്റേത് ടീമിലാണെങ്കിലും പ്ലേയിംഗ് ഇലവനില്‍ വന്നേനെ: അശ്വിന്‍

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (19:16 IST)
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പേസര്‍ ക്രിസ് വോക്‌സിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രായം കൂടും തോറും വോക്‌സിന്റെ മികവ് ഏറി വരികയാണെന്നും വോക്‌സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാവാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അശ്വിന്‍ പറഞ്ഞു. മറ്റേത് ടീമിലായിരുന്നുവെങ്കിലും പ്ലേയിംഗ് ഇലവനില്‍ വോക്‌സ് ഉണ്ടായേനെയെന്നും അശ്വിന്‍ പറയുന്നു.
 
വോക്‌സ് സ്വാഭാവികമായി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും കാണുമ്പോള്‍ ശരിക്കും എനിക്ക് അയാളോട് അസൂയ തോന്നുന്നു. ഓരോ മത്സരം കഴിയും തോറും കൂടുതല്‍ മെച്ചപ്പെടുന്ന വോക്‌സിനെയാണ് നമ്മള്‍ കാണുന്നത്. എന്നിട്ടും ഇംഗ്ലണ്ടിന്റെ ഇലവനില്‍ അവന്‍ എന്തുകൊണ്ട് സ്ഥിരമാവുന്നില്ല എന്നത് എനിക്ക് മനസിലാകുന്നില്ല. സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിച്ചതൊടെ വോക്‌സിന് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന്‍ കൂട്ടിചേര്‍ത്തു.
 
2011ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ വോക്‌സ് 48 ടെസ്റ്റിലും 112 ഏകദിനത്തിലും 29 ടി20 മത്സരങ്ങളിലും മാത്രമാണ് ഇംഗ്ലണ്ടിനായി കളിച്ചത്. 48 ടെസ്റ്റുകളില്‍ നിന്ന് 149 വിക്കറ്റുകളും 112 ഏകദിനങ്ങളില്‍ നിന്ന്160 വിക്കറ്റുകളും 29 ടി20കളില്‍ നിന്നും27 വിക്കറ്റുമാണ് വോക്‌സിന്റെ പേരിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments