‘റായ് ലക്ഷ്മി ഇന്‍ ഐപിഎല്‍ വിത്ത് ധോണി’ - പൊട്ടിത്തെറിച്ച് താരം

Webdunia
ഞായര്‍, 24 മാര്‍ച്ച് 2019 (10:52 IST)
ദക്ഷിണേന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി. നേരത്തേ ക്യാപ്റ്റർ കൂൾ ധോണിയുമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു റായ് ലക്ഷ്മി. ധോണിയുമായുള്ള ബന്ധത്തിന്റെ പേരിലും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. 
 
ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്ന കാലത്താണ് റായ് ലക്ഷ്മി ധോണിയെ പരിചയപ്പെടുന്നത്. എന്നാല്‍ ധോണിയുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ധോണിയുടെ വിവാഹം കഴിഞ്ഞതോടെ ഇത്തരം ഗോസിപ്പുകൾക്ക് വിരാമം ആവുകയും ചെയ്തു.
 
എന്നാല്‍ നടിയുടെ പുതിയ ചിത്രമായ നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈ കാര്യം വീണ്ടും ഉയര്‍ന്നു. ‘റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി’ എന്ന് ഗൂഗിളില്‍ ഇപ്പോഴും ചിലര്‍ തിരയുന്നുണ്ടെന്നായിരുന്നു ചോദ്യം. അതിന് ‘ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments