12 വർഷത്തിനിടെ ഇന്ത്യയിൽ സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരം, റെക്കോർഡ് നേട്ടം സ്വന്തമാക്കി രചിൻ

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (15:43 IST)
Rachin ravindra
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ സെഞ്ചുറിയോടെ റെക്കോര്‍ഡ് നേട്ടം കുറിച്ച് ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. മത്സരത്തിലെ മൂന്നാം ദിനത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ രചിന്‍ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്.
 
 മൂന്നാം ദിനം ന്യൂസിലന്‍ഡ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് രചിനായിരുന്നു. 157 പന്തുകളില്‍ നിന്നും 4 സിക്‌സും 13 ഫോറുമടക്കം 134 റണ്‍സാണ് രചിന്‍ സ്വന്തമാക്കിയത്. രചിന്റെ മികവില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ 402 റണ്‍സിലെത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ഇതോടെ ഇന്ത്യയ്‌ക്കെതിരെ 356 റണ്‍സിന്റെ കൂറ്റന്‍ ലീഡ് മുന്നോട്ട് വെയ്ക്കാനും ന്യൂസിലന്‍ഡിനായി. ന്യൂസിലന്‍ഡിലെ വെല്ലിങ്ങ്ടണില്‍ താമസക്കാരനായ രചിന്റെ കുടുംബവേരുകള്‍ ബെംഗളുരുവിലാണ്. ചിന്നസ്വാമിയില്‍ 2023ലെ ഏകദിന ലോകകപ്പില്‍ രചിന്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയിരുന്നു. ഇതിന് മുന്‍പ് റോസ് ടെയ്ലറാണ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ബാറ്റര്‍. ടെയ്ലറുടെ സെഞ്ചുറിയും ബെംഗളുരുവില്‍ തന്നെയായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

അടുത്ത ലേഖനം
Show comments