Webdunia - Bharat's app for daily news and videos

Install App

രഹാനെ നായകനാകും, ശ്രേയസും കെഎസ് ഭരതും ടീമിൽ: ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (13:31 IST)
ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കാൺപൂർ വേദിയാകുന്ന ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക.
 
മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ കോലി ടീമിനൊപ്പം ചേരും. മധ്യനിര താരം ശ്രേയസ് അയ്യരിനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരതിനും ടീമിൽ ഇടം കണ്ടെത്താനായി. റിഷഭ് പന്ത്, മുഹമ്മദ് ഷമി,ബു‌മ്ര,രോഹിത് ശർമ എന്നിവർക്ക് വിശ്ര‌മം അനുവദിച്ചു. അതേസമയം ഹനുമാ വിഹാരിയെ ടീമിൽ നിന്നും ഒഴിവാക്കിയതാണ് അപ്രതീക്ഷിതമായ മാറ്റം. ഇന്ത്യയിൽ നടന്ന ടെസ്റ്റിൽ കളിച്ച വാഷിങ്‌ടൺ സുന്ദറിനും ടീമിൽ ഇടം നേടാനായില്ല.
 
റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ വൃധിമാൻ സാഹ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഫാസ്റ്റ് ബൗളിങിൽ ഇഷാന്തിനും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും പ്രസിദ്ധ് കൃഷ്‌ണയും കളി‌ക്കും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments