Rahul Dravid: 'ഒരു രൂപ പോലും കൂടുതല്‍ വേണ്ട'; ലോകകപ്പ് പാരിതോഷികത്തിലെ അഞ്ച് കോടി നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

അഞ്ച് കോടി പാരിതോഷികം രാഹുല്‍ നിരസിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

രേണുക വേണു
ബുധന്‍, 10 ജൂലൈ 2024 (11:40 IST)
Rahul Dravid: ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം ബിസിസിഐ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് വിജയാഘോഷ പരിപാടിയില്‍ വെച്ചാണ് ബിസിസിഐയുടെ പാരിതോഷികം വിതരണം ചെയ്തത്. ബിസിസിഐയുടെ പാരിതോഷികത്തില്‍ നിന്ന് ലോകകപ്പ് സ്‌ക്വാഡില്‍ അംഗങ്ങളായ താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം ലഭിക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പണം പൂര്‍ണമായി വാങ്ങാന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറായില്ല ! 
 
അഞ്ച് കോടി പാരിതോഷികം രാഹുല്‍ നിരസിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് ലഭിക്കുന്ന 2.5 കോടി രൂപ തനിക്കും മതിയെന്നാണ് രാഹുലിന്റെ നിലപാട്. ഇക്കാര്യം രാഹുല്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ ഉള്‍പ്പെടെ മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് 2.5 കോടിയാണ് ബിസിസിഐയുടെ പാരിതോഷികത്തില്‍ നിന്ന് ലഭിക്കുക. ഇതേ പാരിതോഷികം തന്നെ തനിക്കും നല്‍കിയാല്‍ മതിയെന്ന് രാഹുല്‍ ബിസിസിഐയോട് പറഞ്ഞു. 
 
2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോഴും രാഹുല്‍ സമാന നിലപാട് എടുത്തിരുന്നു. അന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകന്‍ ആയിരുന്നു ദ്രാവിഡ്. അന്ന് ദ്രാവിഡിന് 50 ലക്ഷം രൂപയാണ് പാരിതോഷികമായി വാഗ്ദാനം ചെയ്തത്. മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം വീതവും. എന്നാല്‍ പാരിതോഷികത്തില്‍ തുല്യത വേണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയും പിന്നീട് കോച്ചിങ് സ്റ്റാഫിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപയായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. അന്ന് 50 ലക്ഷത്തിനു പകരം 25 ലക്ഷം മാത്രമാണ് ദ്രാവിഡ് കൈപറ്റിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

അടുത്ത ലേഖനം
Show comments