Webdunia - Bharat's app for daily news and videos

Install App

Hardik- Dube:ടി20 ലോകകപ്പിൽ ഹാർദ്ദിക് വന്നാൽ ദുബെ ടീമിൽ കാണുമോ? മറുപടി നൽകി ദ്രാവിഡ്

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (20:34 IST)
വരുന്ന ടി20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ജൂണില്‍ ലോകകപ്പ് നടക്കാനിരിക്കുകയാണെങ്കിലും ലോകകപ്പിന് മുന്‍പ് ഇനിയൊരു ടി20 മത്സരവും ഇന്ത്യ ഇനി കളിക്കുന്നില്ല. അതിനാല്‍ തന്നെ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാകും പല താരങ്ങള്‍ക്കും ടീമില്‍ തിരിച്ചുവരവിന് കാരണമാകുക. പരിക്കിനെ തുടര്‍ന്ന് നിലവില്‍ ടീമിലില്ലാത്ത സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം തന്നെ ഐപിഎല്ലില്‍ തിരിച്ചെത്തും.
 
ഐപിഎല്‍ കഴിഞ്ഞ് ടീം ലോകകപ്പിന് തിരിക്കുമ്പോള്‍ ഈ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. സൂര്യകുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തുന്നതോടെ നിലവില്‍ ടീമിലുള്ള പലര്‍ക്കും ടീമില്‍ സ്ഥാനം നഷ്ടമാകും. ഹാര്‍ദ്ദിക്ക് തിരിച്ചെത്തുന്നതോടെ നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തുന്ന ശിവം ദുബെയ്ക്കായിരിക്കും സ്ഥാനം നഷ്ടമാവുക. ഹാര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ ദുബെ പുറത്താകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്.
 
ദുബെ കഴിവുള്ള താരമാണ്. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരെ കളിക്കാന്‍ അവന് പ്രത്യേക കഴിവുണ്ട്. അഫ്ഗാനെതിരായ പരമ്പരയില്‍ അവനത് കാണിച്ചുതരികയും ചെയ്തു. ബാറ്റ് കൊണ്ട് മാത്രമല്ല ബൗളിംഗിലും തനിക്കെന്ത് ചെയ്യാനാവുമെന്ന് ദുബെ തെളിയിച്ചു. ദുബെ കളിക്കാരനെന്ന നിലയില്‍ വളരെയേറെ പുരോഗതി കൈവരിച്ചു കഴിഞ്ഞു ദ്രാവിഡ് പറഞ്ഞു. ലോകകപ്പില്‍ ആര് കളിക്കുമെന്നതിനെ പറ്റിയുള്ള മറുപടി ദ്രാവിഡ് നല്‍കിയില്ലെങ്കിലും ദുബെയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തില്ലെന്ന് ഉറപ്പാക്കുന്നതാണ് ദ്രാവിഡിന്റെ മറുപടി. താരം ഫിറ്റ്‌നസ് തെളിയിച്ച് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഹാര്‍ദ്ദിക്കിന് തന്നെയാകും ടീം പ്രാധാന്യം നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: റണ്‍ 'റൂട്ടില്‍' ദ്രാവിഡും കാലിസും പിന്നില്‍; ഇനി മൂന്നാമന്‍

റിഷഭ് പന്തിന് സംഭവിച്ചത് ഇനി ആവർത്തിക്കരുത്, ഐസിസിക്ക് മുന്നിൽ നിർദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ

അവസാനം ജയിച്ചു, പാകിസ്ഥാന് ആശ്വാസം, അവസാന ടി20യിൽ ബംഗ്ലാദേശിനെതിരായ വിജയം 74 റൺസിന്

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ സാവി റെഡി, പക്ഷേ പണമില്ലെന്ന് എഐഎഫ്എഫ്, അപേക്ഷ തള്ളി

ഐപിഎല്ലിനിടെ 17 വയസുകാരിയെ പീഡിപ്പിച്ചു, ആർസിബി താരം യാഷ് ദയാലിനെതിരെ വീണ്ടും പരാതി, ഇത്തവണ പോക്സോ

അടുത്ത ലേഖനം
Show comments