Webdunia - Bharat's app for daily news and videos

Install App

പിങ്കണിഞ്ഞ് രാജസ്ഥാൻ റോയൽസ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

രാജസ്ഥാൻ റോയൽസ് ധരിച്ചത് നീലയ്‌ക്ക് പകരം പിങ്ക്

Webdunia
ശനി, 12 മെയ് 2018 (11:22 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് രാജസ്ഥാന്റെ ജഴ്‌സിയായിരുന്നു. പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന നീലയ്‌ക്ക് പകരം പിങ്ക് നിറത്തിലുള്ള ജഴ്‌സിയാണ് ക്രിക്കറ്റ് പ്രേമികൾ കൂടുതലായി ശ്രദ്ധിച്ചത്. അർബുദ രോഗികളെ സഹായിക്കുന്നതിനായുള്ള 'കാൻസർ ഔട്ട്' ക്യാമ്പയ്‌നുവേണ്ടിയായിരുന്നു ഇങ്ങനെയൊരു മാറ്റമെന്ന് ടീം നേരത്തെ തന്നെ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.
 
രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതാണ് 'കാൻസർ ഔട്ട്' ക്യാമ്പയ്‌ൻ. മത്സരത്തിന് മുമ്പ് കാമ്പയ്‌ന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പിങ്ക് വസ്‌ത്രം ധരിച്ച് സ്‌റ്റേഡിയത്തിലെത്തിയതും മികച്ച മാധ്യമശ്രദ്ധ നേടിയിരുന്നു. 
 
കാമ്പയ്‌ന്റെ ഭാഗമായി താരങ്ങൾ എസ്എംഎസ് ആശുപത്രിയിലും സന്ദർശനം നടത്തിയിരുന്നു. കാൻസറിനെ എതിർത്ത് തോൽപ്പിക്കാനുള്ള ബോധവത്‌ക്കരണ പ്രവർത്തനങ്ങളും ടീം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി താരങ്ങളുടെ സന്ദേശങ്ങൾ ഉൾപ്പെടുന്ന  വീഡിയോകളും ടീം പങ്കുവച്ചിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കൻ ടീം പിങ്ക് ഏകദിനത്തിന്റെ ഭാഗമായി പിങ്ക് ജഴ്‌സി ധരിച്ച് കളിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments