Webdunia - Bharat's app for daily news and videos

Install App

രണ്ടാംഘട്ട ഐപിഎൽ മത്സരങ്ങൾക്ക് ബട്ട്‌ലറില്ല, പകരക്കാരനാവുക ഈ താരം

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (10:15 IST)
ഐപിഎൽ രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് രാജസ്ഥാന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ജോസ് ബട്ട്‌ലർ പിന്മാറി.  ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്.  ഇംഗ്ലീഷ് താരത്തിന് പകരം ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ടീമിൽ ഉൾപ്പെടുത്തി.
 
മികച്ച ഫോമിലുള്ള ഫിലി‌പ്‌സിന്റെ വരവ് ബട്ട്‌ലറുടെ അഭാവം നികത്തുമെന്നാണ് കരുതുന്നത്. 25 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 506 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സമ്പാദ്യം. ഐപിഎൽ ആദ്യഘട്ടത്തിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങളില്‍  254 റണ്‍സാണ് ബട്ട്‌ലർ നേടിയത്. സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ബട്ട്‌ലറെ കൂടാതെ മറ്റൊരു സൂപ്പർ താരമായ ജോഫ്ര ആർച്ചറും ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു.
 
ബയോ ബബിളിൽ നിൽക്കേണ്ട കാരണത്തെ തുടർന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്‌സ്റ്റൺ കഴിഞ്ഞ സീസണിൽ നിന്നും മടങ്ങിയിരുന്നു. ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലുള്ള മറ്റു വിദേശ താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അടുത്ത ലേഖനം
Show comments