Webdunia - Bharat's app for daily news and videos

Install App

ടീമിലെ ഒരുത്തന്റെ പോലും പിന്തുണ ബുമ്രയ്ക്കില്ല, താരത്തിന്റെ ജോലിഭാരത്തില്‍ ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി

അഭിറാം മനോഹർ
ഞായര്‍, 22 ജൂണ്‍ 2025 (15:32 IST)
Jasprit Bumrah
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് അതേ നാണയത്തിലാണ് ഇംഗ്ലണ്ട് തിരിച്ചടി നല്‍കുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍,റിഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികരുത്തില്‍ 471 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ രണ്ടാം ദിനം സ്റ്റമ്പ്‌സെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറിയോടെ ഒലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. 
 
 മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകളും വീഴ്ത്തിയത് ബുമ്രയായിരുന്നു. ഈ സാഹചര്യത്തില്‍ ബുമ്രയ്ക്ക് മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ബുമ്ര മാത്രമാണ് ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തുന്നതെന്ന് ശാസ്ത്രി വ്യക്തമാക്കി.
 
മത്സരത്തില്‍ 4 റണ്‍സെടുത്ത സാക് ക്രോളി, 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്, 28 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് ബുമ്രയായിരുന്നു. ഹാരി ബ്രൂക്കിനെ ബുമ്രയുടെ പന്തില്‍ പിടികൂടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായിരുന്നു. ലീഡ്‌സില്‍ 48 റണ്‍സ് വഴങ്ങി ബുമ്ര 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ 154 റണ്‍സ് വിട്ടുനല്‍കുകയാണ് ചെയ്തത്. ഇംഗ്ലീഷ് പിച്ചില്‍ മറ്റുള്ളവര്‍ വിക്കറ്റെടുക്കാന്‍ പാടുപെടുമ്പോള്‍ ബുമ്രയ്ക്ക് ജോലിഭാരം ഏറുകയാണെന്ന് ശാസ്ത്രി പറയുന്നു. പരമ്പര പുരോഗമിക്കുമ്പോള്‍ ബുമ്രയുടെ ജോലിഭാരം എന്താകുമോ എന്നതിനെ പറ്റി ആശങ്കയുണ്ട്. മറുവശത്ത് ആരെങ്കിലും വിക്കറ്റ് വീഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശാസ്ത്രി പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബുമ്രയ്ക്ക് 5 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 465ന് പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസിൻ്റെ ലീഡ്

2027ലെ ലോകകപ്പിൽ കോലിയും രോഹിത്തും കാണുമെന്ന് തോന്നുന്നില്ല, തുറന്ന് പറഞ്ഞ് ഗാംഗുലി

ടീമിലെ ഒരുത്തന്റെ പോലും പിന്തുണ ബുമ്രയ്ക്കില്ല, താരത്തിന്റെ ജോലിഭാരത്തില്‍ ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി

India vs England: 'ഞങ്ങള്‍ക്കും അറിയാം ആക്രമണം'; ലീഡ്‌സില്‍ കൗണ്ടര്‍ അറ്റാക്കുമായി ഇംഗ്ലണ്ട്, ഇന്ന് നിര്‍ണായകം

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

അടുത്ത ലേഖനം
Show comments