Webdunia - Bharat's app for daily news and videos

Install App

RCB Win WPL 2024: 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്മൃതി മന്ദാനയും സംഘവും ആര്‍സിബിയുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (08:56 IST)
rcb
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്മൃതി മന്ദാനയും സംഘവും ആര്‍സിബിയുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. തങ്ങളുടെ രണ്ടാമത്തെ സീസണില്‍ തന്നെ ആര്‍സിബി വനിതടീമിന് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചു. കോലിക്കും സംഘത്തിനും പുരുഷ ഐപിഎല്ലില്‍ 15 സീസണുകളിലായി കഴിയാതിരുന്ന നേട്ടമാണ് തങ്ങളുടെ രണ്ടാം സീസണില്‍ ആര്‍സിബി വനിതടീം സ്വന്തമാക്കിയത്. ഫൈനലില്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തന്നെ തകര്‍ക്കുകയായിരുന്നു ആര്‍സിബി. അതേസമയം ഇത് വെറും ട്രെയിലര്‍ ആണെന്നും മെയ് 26 ന് പുരുഷ ടീമും കപ്പ് തൂക്കുമെന്നാണ് ആര്‍സിബിയുടെ ആരാധകര്‍ പറയുന്നത്. ഫൈനലില്‍ ഡല്‍ഹിയെ എട്ടുവിക്കറ്റിന് വീഴ്ത്തിയാണ് ആര്‍സിബി കന്നിക്കിരീടം സ്വന്തമാക്കിയത്. മത്സരം അവസാന ഓവറിലാണ് അവസാനിച്ചത്.
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ ബാംഗ്ലൂര്‍ 19.3 മൂന്ന് ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments