Webdunia - Bharat's app for daily news and videos

Install App

Rishabh Pant: 99 ല്‍ പന്ത് പുറത്ത്; കിവീസിനെ വിറപ്പിച്ച് മടക്കം

അതേസമയം നാലാം ദിനമായ ഇന്ന് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 90.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എടുത്തിട്ടുണ്ട്

രേണുക വേണു
ശനി, 19 ഒക്‌ടോബര്‍ 2024 (15:33 IST)
Rishabh Pant

Rishabh Pant: ബെംഗളൂരു ടെസ്റ്റില്‍ അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വീണ് റിഷഭ് പന്ത്. 105 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 99 റണ്‍സെടുത്താണ് പന്തിന്റെ മടക്കം. ഇത് ഏഴാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് തൊണ്ണൂറുകളില്‍ പുറത്താകുന്നത്. പത്ത് തവണ പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഒന്‍പത് തവണ പുറത്തായ രാഹുല്‍ ദ്രാവിഡിനും ശേഷം മൂന്നാം സ്ഥാനത്താണ് നിര്‍ഭാഗ്യത്തിന്റെ പട്ടികയില്‍ പന്തിന്റെ സ്ഥാനം. കാലിലെ പരുക്ക് കാരണം പലപ്പോഴും മുടന്തിയാണ് പന്ത് സിംഗിളുകളും ഡബിളുകളും ഓടി പൂര്‍ത്തിയാക്കിയത്. 
 
അതേസമയം നാലാം ദിനമായ ഇന്ന് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 90.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എടുത്തിട്ടുണ്ട്. 82 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്. സര്‍ഫറാസ് ഖാന്‍ (195 പന്തില്‍ 150), കെ.എല്‍.രാഹുല്‍ (16 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. നാല് റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നില്‍ക്കുന്നു. 
 
നേരത്തെ വിരാട് കോലി (102 പന്തില്‍ 70), രോഹിത് ശര്‍മ (63 പന്തില്‍ 52) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. യഷസ്വി ജയ്സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ വെറും 46 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

Punjab kings Retentions:ബട്ട്‌ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..

RR Retentions IPL 2025: എന്നാലും ഇതെന്ത് കഥ, പരാഗിനും ജുറലിനും കോടികൾ, ബട്ട്‌ലർക്ക് ഇടമില്ല, ചെയ്തത് മണ്ടത്തരമെന്ന് ആരാധകർ

RCB Retentions IPL 2025: ചെയ്തത് ശരിയായില്ല, സിറാജിനെ ആർസിബി കൈവിട്ടു?, നിലനിർത്തിയത് കോലി, പാട്ടീധാർ, യാഷ് ദയാൽ എന്നിവരെ മാത്രം

ശ്രേയസും പന്തുമടക്കം അഞ്ച് ക്യാപ്റ്റന്മാർ തെറിച്ചു, സഞ്ജുവിനെ വിടാതെ പിടിച്ച് രാജസ്ഥാൻ,വില 18 കോടി!

അടുത്ത ലേഖനം
Show comments