Webdunia - Bharat's app for daily news and videos

Install App

ഒരു അവസരം കൂടി നല്‍കും, ഇല്ലെങ്കില്‍ പുറത്ത്; കെ.എല്‍.രാഹുലിന് പകരം പന്തിനെ ഓപ്പണറായി പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍, ഇനിയുള്ള കളികള്‍ നിര്‍ണായകം

ഏഷ്യാ കപ്പില്‍ ഒന്നോ രണ്ടോ കളികളില്‍ കൂടി മാത്രമേ രാഹുലിനെ പരീക്ഷിക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (11:29 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ മെല്ലപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ ഭാവി തുലാസില്‍. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളികളിലും രാഹുല്‍ നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ കളിയില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 39 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 36 റണ്‍സ് നേടിയത്. ട്വന്റി 20 ഫോര്‍മാറ്റിന് അനുസരിച്ചല്ല രാഹുല്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് അടക്കം രാഹുലിന്റെ മനോഭാവത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
 
ഏഷ്യാ കപ്പില്‍ ഒന്നോ രണ്ടോ കളികളില്‍ കൂടി മാത്രമേ രാഹുലിനെ പരീക്ഷിക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഹുലിന് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി കൊടുക്കാം. സ്‌ട്രൈക്ക് റേറ്റ് താഴാതെ സ്‌കോര്‍ കണ്ടെത്താനായാല്‍ രാഹുല്‍ ഓപ്പണറായി തുടരട്ടെ. അല്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി റിഷഭ് പന്തിനെ പരീക്ഷിക്കണമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഇതേ നിലപാടിലാണ്. രാഹുലിന്റെ മെല്ലപ്പോക്ക് ടീമിനെ മുഴുവനായും സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് രോഹിത് പറയുന്നത്. ബാറ്റിങ് രീതി മാറ്റാന്‍ രാഹുല്‍ തയ്യാറാകണനെന്ന് ഹോങ് കോങ്ങിനെതിരായ മത്സരശേഷം രോഹിത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ അടുത്ത ഒന്നോ രണ്ടോ മത്സരങ്ങളില്‍ കൂടിയേ രാഹുലിന് ഓപ്പണര്‍ സ്ഥാനം ലഭിക്കൂ. അതില്‍ കൂടി ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പന്തിനെ ഓപ്പണറാക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments