Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും രോഹിത്തും കോലിയും കളിക്കില്ല, പുതിയ പരീക്ഷണവുമായി ബിസിസിഐ

Webdunia
ഞായര്‍, 26 നവം‌ബര്‍ 2023 (13:15 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളായ ഇരുവരുടെയും ആവശ്യപ്രകാരമാണ് ബിസിസിഐ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ഇരുവരും വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആയിരിക്കും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. അടുത്ത മാസം 17 മുതല്‍ 21 വരെയാണ് പരമ്പര. അതേസമയം ഇന്ത്യയുടെ ടി20 ടീമില്‍ തന്നെ പരിഗണിക്കരുതെന്ന് രോഹിത് ശര്‍മ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2024ലെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിലും കോലിയും രോഹിത്തും ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങേണ്ടതായി വരും. ഈ വിവരം ബിസിസിഐ താരങ്ങളെ അറിയിച്ചിട്ടുണ്ട്.
 
ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയുമായും അഫ്ഗാനിസ്ഥാനുമായും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്‍ 2024ന് തുടക്കമാകും. ഐപിഎല്ലിന് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറിനിന്നാലും ഈ വരുന്ന ഐപിഎല്‍ സീസണായിരിക്കും സീനിയര്‍ താരങ്ങളുടെ ടി20യിലെ ഭാവിയെ പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

Richard Kettleborough: ഫൈനല്‍ നിയന്ത്രിക്കാന്‍ കെറ്റില്‍ ബൊറോ; ആരാധകര്‍ക്ക് നെഞ്ചിടിപ്പ്

Brazil vs Paraguay, Copa America: തീപ്പൊരിയായി വിനീഷ്യസ് ജൂനിയര്‍; പരഗ്വായ്‌ക്കെതിരെ ബ്രസീലിനു ജയം

T20 World Cup 2024 Final, India's Predicted 11: ദുബെയ്ക്ക് പകരം ജയ്‌സ്വാളോ സഞ്ജുവോ? ഇലവനില്‍ ഒരു മാറ്റം ഉറപ്പിച്ച് ഇന്ത്യ

T20 World Cup 2024 Final: ലോകകപ്പിന് പുതിയ അവകാശികളോ അതോ ഇന്ത്യന്‍ മുത്തമോ? ക്രിക്കറ്റ് പൂരത്തിനു ഇന്ന് കലാശക്കൊട്ട്

കോലിക്ക് കുറേ സെഞ്ചുറിയില്ലേ, ഇത്തവണ ഞങ്ങള്‍ ഒരു കപ്പെടുക്കട്ടെ: ഡിവില്ലിയേഴ്‌സ്

അടുത്ത ലേഖനം
Show comments