Webdunia - Bharat's app for daily news and videos

Install App

ഞങ്ങൾക്കൊരു ക്യാപ്റ്റൻ ഉണ്ടെന്ന് പറ, ഒരൊന്നൊന്നര ക്യാപ്റ്റൻ: സർവകാല റെക്കോർഡിനരികെ രോഹിത്

Webdunia
ഞായര്‍, 10 ജൂലൈ 2022 (08:53 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഒരു അപൂർവ നേട്ടത്തിനരികെയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരവും വിജയിക്കാനായാൽ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരുന്നതിനൊപ്പം തന്നെ തുടർച്ചയായി 20 മത്സരങ്ങൾ വിജയിക്കുന്ന നായകനെന്ന ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിൻ്റെ റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനും രോഹിത്തിനാകും.
 
ഇന്ത്യയുടെ മുഴുവൻ സമയനായകനെന്ന നിലയിൽ 14 മത്സരങ്ങൾ തുടർച്ചയായി വിജയിച്ചതിന് പുറമെ തുടർച്ചയായി രോഹിത്തിൻ്റെ നായകത്വത്തിന് കീഴിൽ ഇന്ത്യയുടെ 19മത് വിജയമായിരുന്നു ഇന്നലെ ഇംഗ്ലണ്ടിനെതിരെ നേടിയത്. 2008ലാണ് 20 തുടർവിജയങ്ങളുമായി പോണ്ടിങ്ങ് റെക്കോർഡിട്ടത്. 2019-2022 കാലഘട്ടങ്ങളിലായാണ് രോഹിത്തിൻ്റെ 19 വിജയങ്ങൾ. 2006-2007 സീസണിൽ പോണ്ടിങ്ങിൻ്റെ കീഴിൽ 16 തുടർവിജയങ്ങളെന്ന നേട്ടവും ഓസീസിൻ്റെ അക്കൗണ്ടിലുണ്ട്.
 
ടി20 ക്രിക്കറ്റിൽ ഏറ്റവും വിജയശതമാനമുള്ള നായകനാണ് രോഹിത് ശർമ. ഇതുവരെ 30 ടി20 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ നയിച്ചപ്പോൾ അതിൽ 26 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. വിജയശതമാനം 86.7%. 80.8 വിജയശതമാനമുള്ള അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാനാണ് രോഹിത്തിൻ്റെ തൊട്ടുപിന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

Cheteshwar Pujara: 'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊണ്ടു, വലിയ വെല്ലുവിളി'; ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മിപ്പിച്ച് പുജാര

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

അടുത്ത ലേഖനം
Show comments