Webdunia - Bharat's app for daily news and videos

Install App

ആരാണ് രോഹിത്തിന്റെ പകരമെത്തുന്ന പ്രിയങ്ക് പാഞ്ചാൽ?

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (21:54 IST)
സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആഘാതമായിരുന്നു ഉപനായകനും സ്റ്റാർ ബാറ്റ്സ്മാനുമായ രോഹിത് ശർമയുടെ അസാന്നിധ്യം. ആദ്യം നടത്തിയ പരിശോധനയിൽ പരിക്ക് ഗൗരവമുള്ളതല്ലെന്ന് കരുതിയെങ്കിലും പിന്നീട് ഗുരുതരമെന്ന് വ്യക്തമായതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ നിന്നും രോഹിത്തിന് വിട്ടുനിൽക്കേണ്ടി വരികയായിരുന്നു.
 
രോഹിത്തിനു പകരം ബാക്കപ്പായി പുതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച സൗത്താഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് 31 കാരനായ പാഞ്ചാലായിരുന്നു.
 
ആഭ്യ‌ന്തര ക്രിക്കറ്റിലെ ഏറെ കാലമായുള്ള സ്ഥിരതയാർന്ന പ്രകടനമാണ് രഞ്ജിയിൽ ഗുജറാത്ത് നായകനായ പാഞ്ചലിന് അവസരമൊരുക്കിയത്. 2016ലെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ ഗുജറാത്തിനു വേണ്ടി പാഞ്ചാല്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചതോടെയാണ് പാഞ്ചാൽ ശ്രദ്ധിക്കപ്പെടുന്നത്.
 
2016-17 സീസണിലെ രഞ്ജി ട്രോഫിയിൽ പാർഥീവ് പട്ടേലിന്റെ ക്യാപ്‌റ്റൻസിയിൽ ഗുജറാത്ത് കിരീടം സ്വന്തമാക്കിയപ്പോൾ 17 മല്‍സരങ്ങളില്‍ നിന്നും 1310 റണ്‍സാണ് ഈ സീസണില്‍ താരം വാരിക്കൂട്ടിയത്. 2017-18 സീസണിൽ 7 മത്സരങ്ങളിൽ നിന്നും 542 റൺസും 2018-19 സീസണിൽ ഒമ്പത് കളികളിൽ നിന്നും 898 റൺസും താരം വാരിക്കൂട്ടി.
 
അതേസമയം സൗത്താഫ്രിക്കൻ എയ്ക്കെതിരെ നേടിയ 96 റൺസ് പ്രകടനമാണ് പാഞ്ചാലിന് ടീം പ്രവേശനം നേടികൊടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: മെസിക്ക് സസ്‌പെന്‍ഷന്‍? മയാമി വിടാനുള്ള കളികളെന്ന് അഭ്യൂഹം

Rishabh Pant: പന്ത് വീണ്ടും ബാറ്റിങ്ങിനെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

Rishabh Pant: ഒന്നാം ഇന്നിങ്‌സില്‍ പന്ത് കളിക്കുന്ന കാര്യം സംശയത്തില്‍; പരുക്ക് ഗുരുതരമോ?

India vs England, 4th Test: മാഞ്ചസ്റ്ററില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ; ലക്ഷ്യം 450 റണ്‍സ്

അൻഷൂൽ കാംബോജ് പേസ് ഇൻ്റലിജൻസുള്ള ബൗളർ, ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിനെ വിറപ്പിക്കുമെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments