Webdunia - Bharat's app for daily news and videos

Install App

വിൻഡീസിനെതിരായ ഏകദിനപരമ്പരയിൽ രോഹിത് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (12:03 IST)
ഡിസംബർ 15 മുതൽ ആരംഭിക്കുന്ന ഇന്ത്യാ വിൻഡീസ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യക്ക് വേണ്ടി നിരന്തരമായി മത്സരിക്കുന്ന താരം ഒരു പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നില്ല. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോലിയടക്കം പല താരങ്ങൾക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. കോലി ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം എടുക്കുന്ന സമയങ്ങളിൽ രോഹിത് ആയിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നതും.
 
എന്നാൽ ഏറെ കാലമായി തുടർച്ചയായി മത്സരിക്കുന്ന രോഹിത്തിന് അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ-വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിചേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് പ്രകാരം ഡിസംബർ 15,18,22 ദിവസങ്ങളിൽ നടക്കുന്ന ഏകദിന മത്സരങ്ങൾ രോഹിത്തിന് നഷ്ടപ്പെടും. എന്നാൽ ഏകദിന പരമ്പരക്ക് മുൻപ് നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി രോഹിത് കളിക്കാനിറങ്ങും. 
 
ഇതോടെ ഏകദിനത്തിൽ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനത്തിലേക്ക് കെ എൽ രാഹുൽ പകരക്കാരനായി എത്തിയേക്കും. പ്ലേയിങ് ഇലവനിൽ ശുഭ്മാൻ ഗില്ലോ മായങ്ക് അഗർവാളോ എത്തിയേക്കുമെന്നും സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments