Webdunia - Bharat's app for daily news and videos

Install App

Rohit Sharma: ടെസ്റ്റ് ക്യാപ്റ്റനാകാൻ രോഹിത് തയ്യാറായിരുന്നില്ല, സമ്മർദ്ദം ചെലുത്തിയത് ജെയ് ഷായും ഗാംഗുലിയുമെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (13:08 IST)
ടെസ്റ്റ് നായകസ്ഥാനത്ത് നിന്നും വിരാട് കോലി പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ടെസ്റ്റ് ടീം നായകനായി സ്ഥാനമേറ്റെടുത്തത്. സൗത്താഫ്രിക്കന്‍ സീരീസില്‍ ഇന്ത്യ 2-1ന് പിന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് ഞെട്ടിച്ച് കൊണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി രാജിവെയ്ക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ കോലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും ബിസിസിഐ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടെസ്റ്റ് ടീം നായകത്വത്തില്‍ നിന്നും പിന്മാറിയത്. തുടര്‍ന്ന് രോഹിത് ശര്‍മയാണ് ടെസ്റ്റ് ടീം നായകനായി തെരെഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താത്പര്യം ഇല്ലായിരുന്നുവെന്നും അന്നത്തെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ സൗരവ് ഗാംഗുലിയുടെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രോഹിത് നായകസ്ഥാനം ഏറ്റെടുത്തതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
 
വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐടെ അടുത്ത വൃത്തങ്ങളാണ് ഈ കാര്യം പറഞ്ഞത്. 2022ല്‍ കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചെങ്കിലും ടെസ്റ്റില്‍ നായകനായി മാറാന്‍ രോഹിത്തിന് താത്പര്യമുണ്ടായിരുന്നില്ല, 5 ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ഫോര്‍മാറ്റില്‍ മത്സരിക്കാന്‍ തന്റെ ഫിറ്റ്‌നസ് കൊണ്ടാകില്ലെന്ന സംശയം രോഹിത്തിനുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലിയും ജയ് ഷായും ചേര്‍ന്ന് അദ്ദേഹത്തെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സൗത്താഫ്രിക്കന്‍ സീരീസില്‍ നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ പരാജയപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന നിര്‍ദേശമാണ് ഇരുവരും രോഹിത്തിന് നല്‍കിയത്. ആ പരമ്പരയില്‍ കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടതോടെയാണ് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം രോഹിത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ നായകനായ ശേഷം ശ്രീലങ്കക്കെതിരെ 2-0നും ഓസീസിനെതിരെ 2-1നും പരമ്പരകള്‍ വിജയിക്കാന്‍ രോഹിത്തിനായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ തന്നെ, ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പുകളും വേദികളുമായി

ഇന്ത്യൻ ടീമിനെ എത്തിക്കാനായി എയർ ഇന്ത്യ സ്ഥിരം സർവീസുകളിലൊന്ന റദ്ദാക്കിയെന്ന് പരാതി

ലോകകപ്പ് ഇന്ത്യ അർഹിക്കുന്നു, മികച്ച ക്രിക്കറ്റാണ് അവർ കളിച്ചത്: ഷഹീൻ അഫ്രീദി

ദൈവം നിന്നോടൊപ്പമുണ്ട്, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ബൈബിൾ വചനം ഉരുവിടുന്ന വീഡിയോയുമായി നടാഷ

വിരമിക്കുമ്പോൾ ടി20യിൽ ജഡേജയേക്കാൾ മികച്ച ഓൾ റൗണ്ടർ കോലി, ചർച്ചയായി റാങ്കിംഗ്

അടുത്ത ലേഖനം
Show comments