Webdunia - Bharat's app for daily news and videos

Install App

റെക്കോഡുകൾ പഴംകഥ, കട്ടക്കിൽ രോഹിത്ത് തിരുത്തിയത് 22 വർഷം പഴക്കമുള്ള റെക്കോഡ്

അഭിറാം മനോഹർ
തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (15:06 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ത് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ്മ. കട്ടക്കിലെ ബാരമതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 316 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഒമ്പത് റൺസിലെത്തിയപ്പോഴാണ് രോഹിത് റെക്കോഡിലെത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
 
2019ൽ 2434 റൺസാണ് ഓപ്പണറായി ഇറങ്ങി രോഹിത് അടിച്ചെടുത്തത്. 1997ൽ ശ്രീലങ്കക്കായി സനത് ജയസൂര്യ നേടിയ 2387 റൺസായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റെക്കോഡ്. ഇന്ത്യൻ ഓപ്പണിങ് താരമായിരുന്ന വീരേന്ദർ സേവാഗാണ് പട്ടികയിൽ മൂന്നമതുള്ള ബാറ്റ്സ്മാൻ 2008ൽ 2355 റൺസാണ് സേവാഗ് നേടിയത്. 2349 റൺസോടെ മാത്യു ഹെയ്‌ഡണും 2296 റൺസോടെ സയ്യിദ് അൻവറുമാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്.
 
അതേ സമയം കഴിഞ്ഞ ഏകദിനത്തിൽ വിൻഡീസിനെതിരെ നേടിയ സെഞ്ച്വറിയോടെ ഏകദിനത്തിൽ ഒരു വർഷം ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും നേരത്തെ രോഹിത് തന്റെ പെരിൽ കുറിച്ചിരുന്നു. ഈ സീസണിൽ മാത്രമായി ഏഴ് ഏകദിന സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: മാഞ്ചസ്റ്ററില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ; ലക്ഷ്യം 450 റണ്‍സ്

അൻഷൂൽ കാംബോജ് പേസ് ഇൻ്റലിജൻസുള്ള ബൗളർ, ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിനെ വിറപ്പിക്കുമെന്ന് അശ്വിൻ

ഒരു മര്യാദ വേണ്ടെ, 90 സെക്കൻഡ് വൈകിയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ വന്നത്, ലോർഡ്സിലെ സ്ലെഡ്ജിങ്ങിൽ പ്രതികരണവുമായി ശുഭ്മാൻ ഗിൽ

K L Rahul:ഇംഗ്ലണ്ടിൽ മാത്രം 1000 റൺസ്, റെക്കോർഡ് നേട്ടവുമായി ക്ലാസിക് രാഹുൽ

പ്രായം വെറും നമ്പർ മാത്രം, നാല്പത്തഞ്ചാം വയസിൽ ഡബ്യുടിഎ മത്സരത്തിൽ വിജയിച്ച് വീനസ് വില്യംസ്

അടുത്ത ലേഖനം
Show comments