സഞ്ജുവിന് മുന്നിൽ പന്തിന് കാലിടറുമോ? ഐപിഎല്ലിൽ ഇന്ന് ഡൽഹി-രാജസ്ഥാൻ പോരാട്ടം

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (17:24 IST)
ഐപിഎല്ലിൽ ഇന്ന് കരുത്തരായ രാജസ്ഥാൻ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. 6 കളിയിൽ 4 ജയവുമായി എത്തുന്ന രാജസ്ഥാനെ തടയുക ഡൽഹിക്ക് എളുപ്പമാവില്ല. മുൻനിരയ്ക്കൊപ്പം ശക്തമായ ബൗളിങ് നിരയാണ് ഇത്തവണ രാജസ്ഥാനെ അപകടകാരിയാക്കുന്നത്.
 
സീസണിൽ മികച്ച ബാറ്റിങ് ഫോം തുടരുന്ന ജോസ് ബട്ട്‌ലറിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഇനിയും ഫോമിലേക്കുയരാൻ സാധി‌ച്ചില്ലെങ്കിലും ദേവ്‌ദത്ത് അടങ്ങുന്ന രാജസ്ഥാൻ മുൻനിര ശക്തമാണ്. അവസാന ഓവറുകളിൽ ആ‌ഞ്ഞടിക്കുന്ന ഹെറ്റ്‌മെയറും സഞ്ജുവും ചേരുന്നതോടെ തങ്ങളുടെ ദിനത്തിൽ ഏത് കൂറ്റൻ സ്കോറും കീഴടക്കാൻ രാജസ്ഥാനാകും. ബൗളിങിൽ അശ്വിനും ചഹലും അണിനിരക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റാണ് രാജസ്ഥാന്റെ കരുത്ത്. ട്രെന്റ് ബൗൾട്ടിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ കൂടി ചേരുമ്പോൾ സന്തുലിതമാണ് രാജസ്ഥാൻ നിര. 
 
അതേസമയം ഡേവിഡ് വാര്‍ണര്‍ പൃഥ്വി ഷോ ഓപ്പണിങ് സഖ്യത്തിന്റെ പ്രകടനമാവും ഡൽഹിയുടെ ജാതകം എഴുതുക.  കളിയിലായി 27 ഓവറില്‍ 293 റൺസാണ് ഈ സഖ്യം നേടിയത്.ബൗളിങിൽ കുൽദീപ് യാദവിന്റെ മികച്ച ഫോം ബലം നൽകുന്നുവെങ്കിലും പേസ് നിര ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്.
 
ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ഗുജറാത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ രാജസ്ഥാനായേക്കും. ഡൽഹിക്ക് ആണ് ജയമെങ്കില്‍ ഡൽഹി മൂന്നാം സ്ഥാനെത്തെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയും രോഹിത് ശർമയും തിരുവനന്തപുരത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്, ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തിൽ വിമർശനവുമായി ഡേവിഡ് വാർണർ

ലോകകപ്പിന് മുൻപ് തീ പാറുന്ന പോരാട്ടം, 11 വർഷത്തിന് ശേഷം ബ്രസീലും ഫ്രാൻസും നേർക്കുനേർ

പിഴവുകൾ ഉണ്ടായിട്ടുണ്ട്, ശക്തമായി തിരിച്ചുവരണം, ഇന്ത്യൻ ടീമിലേക്ക് തിരിചെത്താൻ ലക്ഷ്യമിട്ട് പൃഥ്വി ഷാ

ആയുഷ് മാത്രെയല്ല, സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യുക റുതുരാജ്, സിഎസ്കെയുടെ ഓപ്പണിങ് സഖ്യം റെഡി!

അടുത്ത ലേഖനം
Show comments