Webdunia - Bharat's app for daily news and videos

Install App

കളിക്കേണ്ടത് ആരോടാണെന്ന് അറിയാമോ ?; കോഹ്‌ലിക്ക് സംഘത്തിനും ശക്തമായ മുന്നറിയിപ്പുമായി സച്ചിന്‍ - പ്രശ്‌നം ഗുരുതരം

ഭയപ്പെടുത്തുന്ന പ്രസ്‌താവനയുമായി സച്ചിന്‍; കോഹ്‌ലിക്ക് ഇനി ആര് കരുത്ത് നല്‍കും ?!

Webdunia
തിങ്കള്‍, 30 ജനുവരി 2017 (20:10 IST)
ടെസ്‌റ്റ് ക്രിക്കറ്റില്‍ ജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യ ടെസ്‌റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് അദ്ദേഹം ഇന്ത്യക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെത്തുന്ന ഇന്ത്യന്‍ ടീമിനെ ഒട്ടും വിലകുറച്ച് കാണരുത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കളിക്കുക എന്നത് ഏത് ടീമിനും ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും കരുത്തുറ്റ ടീമാണ് ഓസ്‌ട്രേലിയ. സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തുകയെന്നും സച്ചില്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ കളി ശൈലിയും ഓസ്‌ട്രേലിയന്‍ ടീമിന് വെല്ലുവിളിയാണ്. ഒരിക്കലും അവരെ വിലകുറച്ച് കാണാന്‍ ശ്രമിക്കരുതെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി.

റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യയെ നേരിടാന്‍ വന്‍ ഒരുക്കങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയന്‍ ടീം എത്തുന്നത്. ഡെവിഡ് വാര്‍ണറാകും ടീമിന്റെ വജ്രായുധമെന്ന് ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 23 മുതലാണ് ഓസീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം. സ്റ്റീവന്‍ സ്മിത്തിന്റെ ടീമിനെതിരെ ഇന്ത്യ നാല് ടെസ്റ്റ് കളിക്കും. പൂനെയിലാണ് ആദ്യമത്സരം.

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്

ടീമിലെ എന്റെ റോള്‍ എന്തെന്ന് എനിക്ക് കൃത്യമായി അറിയാം, പുറത്തുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ലെന്ന് കോലി

മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാനായില്ലെങ്കില്‍ ടാലന്റിനെ പറ്റി പറയുന്നത് വെറുതെയാണ്: രൂക്ഷവിമര്‍ശനവുമായി ഷോയ്ബ് അക്തര്‍

സമരം അംഗീകരിക്കാനാവില്ല, പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി AMMA

രാജകുമാരനെ പരിഹസിച്ചപ്പോള്‍ രാജാവുള്ളത് ഓര്‍ത്തുകാണില്ല, പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ചെവിക്ക് പിടിച്ച് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments