Webdunia - Bharat's app for daily news and videos

Install App

കേട്ടറിവിനേക്കാള്‍ വലുതാണ് ഹോട്ടല്‍ വെയ്‌റ്ററുടെ വാക്കുകള്‍; സച്ചിന്റെ കരിയര്‍ മാറി മറിഞ്ഞത് ഇങ്ങനെ!

സച്ചിന്റെ കരിയര്‍ മാറ്റി മറിച്ചത് ആരെന്നറിഞ്ഞാല്‍ അത്ഭുതം തോന്നും

Webdunia
ചൊവ്വ, 31 ജനുവരി 2017 (13:53 IST)
ഉപദേശം സ്വീകരിക്കാനുള്ള വലിയ മനസുണ്ടാകുക എന്നത് പ്രധാന കാര്യമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് അവിടുത്തെ ഒരു വെയ്‌റ്റര്‍ നല്‍കിയ ഉപദേശമാണ് കരിയറില്‍ വഴിത്തിരിവായത്. ഇന്നും ആ നിമിഷം ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇരിക്കവെ അവിടെ ജോലി ചെയ്യുന്ന ഒരു വെയ്‌റ്റര്‍ അടുത്തുവന്ന് നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. എന്റെ ബാറ്റിംഗിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സംസാരിക്കാന്‍ ഞാന്‍ അനുവാദം നല്‍കിയതോടെ അദ്ദേഹം എന്നോട് പറഞ്ഞു, താങ്കളുടെ എൽബോ ഗാർഡാണ് ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. ആ വാക്കുകള്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീട് എനിക്ക് പ്രശ്‌നം മനസിലായെന്നും സച്ചിന്‍ പറഞ്ഞു.

അതിന് ശേഷം ഒരിക്കല്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് എൽബോ ഗാർഡിൽ ഇടിച്ചു. ശക്തമായ വേദനയാണ് അനുഭവപ്പെട്ടത്.  എൽബോ ഗാർഡ് ബാറ്റിംഗിന്  തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.

മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

സിംഹത്തിന്റെ മടയിലേക്കാണ് അവന്‍ നടന്നുകയറുന്നത്, ശുഭ്മാന്‍ ഗില്ലിനെ പറ്റി ദിനേശ് കാര്‍ത്തിക്

India vs England, Test 1: കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ ഗില്ലിനു ആഗ്രഹം; ഓപ്പണര്‍മാരായി ജയ്‌സ്വാളും രാഹുലും

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

അടുത്ത ലേഖനം
Show comments