കുക്കും ബെല്ലും മാറിനിൽക്കും, ഇംഗ്ലണ്ടിൽ ഇനി സാൾട്ട് ആൻഡ് പെപ്പർ യുഗം, ഓപ്പണർമാരായി പുതിയ കൂട്ടുക്കെട്ട്

അഭിറാം മനോഹർ
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:19 IST)
Phil salt michael pepper
ഇംഗ്ലണ്ട് ക്രിക്കറ്റിലെ പല താരങ്ങള്‍ക്കും രസകരമായ പേരുകളുള്ളത് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയില്‍ പണ്ടേയുള്ള കാര്യമാണ്. അലിസ്റ്റര്‍ കുക്ക്,ഇയാന്‍ ബെല്‍,മസ്റ്റാര്‍ഡ്, സാം ബില്ലിംഗ്‌സ്, ജോ റൂട്ട് പോലെ രസകരമായ പേരുകളുള്ള നിരവധി താരങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതില്‍ പല താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചവരാണ്. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് പുതിയ ഓപ്പണിംഗ് ജോഡി കൂടി ഇംഗ്ലണ്ട് ക്രിക്കറ്റിലേക്ക് എത്തുകയാണ്.
 
 വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും നായകന്‍ ജോസ് ബട്ട്ലര്‍ വിട്ടുനിന്നതോടെ പ്രഖ്യാപിക്കപ്പെട്ട ഇംഗ്ലണ്ട് ടീമിലാണ് പേര് കൊണ്ട് കൗതുകം തോന്നിക്കുന്ന പുതിയ താരങ്ങള്‍ എത്തിയിരിക്കുന്നത്. ബട്ട്ലറിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്ററായ മൈക്കല്‍ പെപ്പറിനെയാണ് ഇംഗ്ലണ്ട് ടീമിലെടുത്തിരിക്കുന്നത്. ഇതോടെ ഫില്‍ സാള്‍ട്ടിനൊപ്പം പെപ്പറാകും ഇംഗ്ലണ്ടിന്റെ ഓപ്പണറാവുക.
 
 ഐപിഎല്ലിലൂടെ 28കാരനായ ഫില്‍ സാള്‍ട്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതനാണ്. അതേസമയം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് മൈക്കല്‍ പെപ്പര്‍ ഇംഗ്ലണ്ട് ടീമിലെത്തിയിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന പരമ്പരയില്‍ സാള്‍ട്ടും പെപ്പറും ചേര്‍ന്നായിരിക്കും ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്യുക. ഈ കൂട്ടുക്കെട്ട് മികച്ച പ്രകടനം നടത്തിയാല്‍ ഇംഗ്ലണ്ടിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കോമ്പോ ലോകക്രിക്കറ്റില്‍ തന്നെ ഹിറ്റാകുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ പുതിയ ജോഡിയുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലി നല്ല മനുഷ്യനാണ്, സൂര്യയെ ഒളിയമ്പെയ്ത് മുഹമ്മദ് ആമിർ

40 വയസ്, ഒരു പ്രായമേ അല്ല, ദുനിത് വെല്ലാലഗെയുടെ ഒറ്റയോവറിൽ മുഹമ്മദ് നബി പറത്തിയത് 32 റൺസ്!

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

India vs Oman, Asia Cup 2025: ഗില്ലിനും ബുംറയ്ക്കും വിശ്രമം; സഞ്ജു ഓപ്പണറാകും

Asia Cup 2025: അഫ്ഗാനിസ്ഥാന്‍ പുറത്ത്; ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ലൈനപ്പായി

അടുത്ത ലേഖനം
Show comments