Webdunia - Bharat's app for daily news and videos

Install App

ക്യാപ്പ് കിട്ടിയതും വികാരഭരിതനായി സന്ദീപ് വാര്യര്‍; അരങ്ങേറ്റത്തില്‍ നിറംമങ്ങിയെങ്കിലും മലയാളി താരത്തിന് സ്വപ്‌നദിനം

Webdunia
വെള്ളി, 30 ജൂലൈ 2021 (11:18 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരത്തില്‍ മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി കളിച്ചത്. സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം മലയാളി പേസര്‍ സന്ദീപ് വാരിയറും ഇന്നലെ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. സന്ദീപ് വാര്യരുടെ അരങ്ങേറ്റ മത്സരമായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20. അരങ്ങേറ്റക്കാരന്റെ ക്യാപ്പ് കിട്ടിയതും സന്ദീപ് വാര്യര്‍ വികാരഭരിതനായി. നിറകണ്ണുകളോടെയായിരുന്നു സന്ദീപ് ക്യാപ്പ് സ്വീകരിച്ചത്. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായിരുന്നു അത്. അല്‍പ്പനേരത്തേക്ക് സന്ദീപ് പരിസരം മറന്നു. സഹതാരങ്ങള്‍ സന്ദീപിനെ അഭിനന്ദിക്കുകയും ചെയ്തു. സന്ദീപ് കണ്ണ് തുടയ്ക്കുന്നത് കണ്ട് സഹതാരങ്ങള്‍ ആശ്വസിപ്പിക്കുകയും ചെയ്തു. സന്തോഷ കണ്ണീര്‍ എന്ന തലക്കെട്ടോടെ ബിസിസിഐ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 
<

Tears of joy!

The wait is finally over. Welcome to international cricket, Sandeep Warrier.

Go well! #TeamIndia #SLvIND

Follow the match https://t.co/E8MEONwPlh pic.twitter.com/KwHAnlO3ZQ

— BCCI (@BCCI) July 29, 2021 >അതേസമയം, അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങാന്‍ സന്ദീപിന് സാധിച്ചില്ല. മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയ സന്ദീപ് വിക്കറ്റൊന്നും വീഴ്ത്തിയില്ല. ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 എന്ന നിലയില്‍ ശ്രീലങ്ക സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments