എന്തുകൊണ്ട് ഇന്ത്യ തോറ്റു? കാരണം വ്യക്തമാക്കി സഞ്ജയ് മഞ്ജരേക്കർ

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2020 (11:42 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ അപ്രതീക്ഷിതവും ദയനീയവുമായ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ പരാജപ്പെട്ടതോടെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരം പുറകിലായി. മത്സരത്തിൽ ഒരു ദിവസം ബാക്കിനിൽക്കേയാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇപ്പോളിതാ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ കാരണം വിശദമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
 
ഇന്ത്യൻ നായകൻ വിരാട് കോലി രൺറ്റ് മത്സരങ്ങളിലും പരാജയപ്പെട്ടതാണ് ഇന്ത്യൻ പരാജയത്തിന് കാരണമെന്നാണ് മഞ്ജരേക്കർ പറയുന്നത്.കോലി രണ്ട് ഇന്നിങ്‌സുകളിലും വന്‍ പരാജയമായത് തന്നെയാണ് തോല്‍വിയുടെ പ്രധാന കാരണം. കോലി റണ്‍സ് നേടിയിരുന്നെങ്കിൽ ന്യൂസിലൻഡിന്റെ പദ്ധതികളെല്ലാം തന്നെ പാളിയേനെ, ന്യൂസിലൻഡ് ആവട്ടെ അവർ പ്ലാൻ ചെയ്തതെല്ലാം കൃത്യമായി നടപ്പിലാക്കി. ഇതിനെ ചെറുത്തുനിൽക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചുമില്ല മഞ്ജരേക്കർ പറഞ്ഞു.
 
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും 20 റൺസിനപ്പുറം പോകാൻ കോലിക്ക് സാധിച്ചിരുന്നില്ല.ആദ്യ ഇന്നിങ്സിൽ രണ്ട് റൺസിൽ നിൽക്കേ കോലിയെ കെയ്‌ൽ ജാമിസൺ പുറത്താക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 19 റണ്‍സെടുത്ത് നില്‍ക്കെ ട്രന്റ് ബോള്‍ട്ട് തിരിച്ചയക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments