Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിന്റെ മുന്നില്‍ ജോഷ് 'ലിറ്റില്‍' തന്നെ, അടിച്ച് പറത്തി സാംസണ്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:20 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കാനായില്ലെങ്കിലും മത്സരത്തില്‍ ഏറെ നിര്‍ണായകമായ 40 റണ്‍സാണ് മലയാളിതാരം സഞ്ജു സാംസണ്‍ നേടിയത്. ഇന്ത്യ രണ്ടിന് 34 എന്ന നിലയില്‍ പ്രതിരോധത്തിലേയ്ക്ക് വലിയുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജുവിന്റെ പ്രകടനമാണ് റണ്ണൊഴുക്ക് തടസ്സപ്പെടാതെ മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. മത്സരത്തില്‍ അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ 18 റണ്‍സാണ് താരം അടിച്ചെടുത്തത്.
 
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറെ ശ്രദ്ധേയനായ ജോഷ്വാ ലിറ്റില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രധാന പേസറാണ്. ജോഷ്വാ ലിറ്റില്‍ എറിഞ്ഞ പതിനൊന്നാം ഓവറിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. ജോഷ്വാ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും ബൗണ്ടറി കടത്തിയ സഞ്ജു അഞ്ചാം പന്തിലും സിക്‌സര്‍ കണ്ടെത്തി. റുതിരാജിനൊപ്പം നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്ത സഞ്ജു 13അം ഓവറില്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിക്കവെ ബൗള്‍ഡ് ആവുകയായിരുന്നു. 26 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്ങ്‌സ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments