Webdunia - Bharat's app for daily news and videos

Install App

സൂര്യ, സൂര്യകുമാർ യാദവായി മാറുന്നത് ഒപ്പം നടന്ന് കണ്ടതാണ്, ഞാൻ സെഞ്ചുറിയടിച്ചതിൽ എന്നേക്കാളും സന്തോഷിച്ചത് അവൻ: സഞ്ജു സാംസൺ

അഭിറാം മനോഹർ
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (13:44 IST)
ബംഗ്ലാദേശിനെതിരെ നടന്ന ടി20 സീരീസിന്റെ അവസാന ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മലയാളി താരമായ സഞ്ജു സാംസണ്‍ നടത്തിയത്. സെഞ്ചുറിപ്രകടനത്തിനിടയിലും സഞ്ജു- സൂര്യകുമാര്‍ ജോഡി നടത്തിയ വെടിക്കെട്ട് പ്രകടനത്തെ അഭിനന്ദിക്കുന്നവര്‍ ഏറെയാണ്. രണ്ടുപേരും തമ്മില്‍ തകര്‍പ്പന്‍ കെമിസ്ട്രിയാണ് ഉള്ളതെന്നും ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ ഭംഗിയാണെന്നും ഒട്ടെറെ പേര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സഞ്ജു സെഞ്ചുറി നേടിയപ്പോള്‍ സൂര്യ അടുത്തെത്തി കെട്ടിപിടിക്കുകയും സഞ്ജു പുറത്തായ ശേഷം തോളില്‍ കയ്യിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ സഞ്ജു- സൂര്യ കോമ്പോയെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
 
ഇന്ത്യന്‍ ടീമിന്റെ നായകന്‍ സഞ്ജുവില്‍ ചെലുത്തുന്ന വിശ്വാസമാണ് സഞ്ജുവിന്റെ പ്രകടനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരാധകരും പറയുന്നത്. സൂര്യയുമൊത്തുള്ള തന്റെ കെമിസ്ട്രിയെ പറ്റി സഞ്ജു പറയുന്നത് ഇങ്ങനെ.
ഞാനും സൂര്യയും വര്‍ഷങ്ങളായുള്ള ബന്ധമാണ്. ജൂനിയര്‍ തലം തൊട്ടെ സൂര്യയെ അറിയാം. ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്നതും ഒരുമിച്ചാണ്. ബിപിസിഎല്ലിനായും ഇന്ത്യ എ ടീമിനായും സൂര്യയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്. സൂര്യ എങ്ങനെ സൂര്യകുമാര്‍ യാദവായി എന്നത് ഞാന്‍ ഒപ്പം നടന്ന് കണ്ടതാണ്. ഉള്ളത് പോലെ കാര്യങ്ങള്‍ പറയുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് സൂര്യ. എല്ലാ കളിക്കാരെയും പിന്തുണയ്ക്കുന്ന നായകന്‍. ഞാന്‍ സെഞ്ചുറിയടിച്ചപ്പോള്‍ എന്നേക്കാള്‍ സന്തോഷം സൂര്യയ്ക്കായിരുന്നു. സെഞ്ചുറിയടിച്ച ശേഷം ഞാന്‍ ഹെല്‍മെറ്റ് അഴിക്കണോ എന്ന് സംശയിച്ച് നിന്നപ്പോള്‍ തൊട്ടപ്പുറത്ത് സൂര്യ ഹെല്‍മെറ്റൊക്കെ അഴിച്ച് എന്റെ നേര്‍ക്ക് വരികയായിരുന്നു. അങ്ങനെ ഒരു നായകനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. ഏറെ സന്തോഷമാണ് ഇതെല്ലാം. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റിസ്ക് എടുത്തെ ഇന്ത്യ ഇനി കളിക്കുന്നുള്ളു, വമ്പൻ വിജയങ്ങൾക്കൊപ്പം വമ്പൻ തോൽവികളും ഉണ്ടായേക്കാം, തുറന്ന് പറഞ്ഞ് ഗംഭീർ

കോലി മോശം, ഹർമൻ കൊള്ളാമെന്നോ?, ഡേയ്.. ഇരട്ടത്താപ്പ് കാണിക്കാതെ, സഞ്ജയ് മഞ്ജരേക്കറിനെതിരെ ആരാധകർ

India vs New Zealand Test Series: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം? അറിയേണ്ടതെല്ലാം

'അങ്ങനെയിപ്പോ ഇന്ത്യ കേറണ്ട'; ന്യൂസിലന്‍ഡിനോടു ദയനീയമായി തോറ്റ് പാക്കിസ്ഥാന്‍, സെമി കാണാതെ ഹര്‍മന്‍പ്രീതും സംഘവും പുറത്ത് !

അൽ ഹിലാൽ കോടികൾ ഒഴുക്കും, നെയ്മറിന് പകരം വിനീഷ്യസിനെ ടീമിലെത്തിക്കാൻ ശ്രമം

അടുത്ത ലേഖനം
Show comments