കെ എൽ രാഹുൽ തിരിച്ചെത്താൻ വൈകും, ഏഷ്യാകപ്പ് ടീമിലും സഞ്ജു ഇടം നേടിയേക്കും

Webdunia
ഞായര്‍, 25 ജൂണ്‍ 2023 (09:03 IST)
വരാനിരിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റിലും കെ എല്‍ രാഹുലിന് മടങ്ങിവരാനാകില്ലെന്ന് റിപ്പോര്‍ട്ട്. കാല്‍ത്തുടയിലെ ശസ്ത്രിക്രിയയ്ക്ക് ശേഷം ബെംഗളൂരുവില്‍ പരിശീലനം നടത്തുന്ന രാഹുല്‍ ഇതുവരെയും പൂര്‍ണ്ണമായ ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ല. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ താരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. പുറംവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യരുടെ മടങ്ങിവരവിലും അനിശ്ചിതത്വം തുടരുകയാണ്.
 
ഇന്ത്യന്‍ ഏകദിന ടീമിലെ മധ്യനിരയിലെ നിര്‍ണായക താരങ്ങളാണ് ഇരുവരും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും മടങ്ങിയെത്താനായില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിടുക്കത്തില്‍ എത്തുക പ്രയാസകരമാകും. കെ എല്‍ രാഹുല്‍ തിരികെയെത്തുന്നതോടെ ഒരു അധിക ബാറ്ററെയോ ബൗളറെയോ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ രാഹുലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാകും നറുക്ക് വീഴുക. അതിനാല്‍ തന്നെ വരുന്ന വെസ്റ്റിന്‍ഡീസ് പര്യടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയാല്‍ വരുന്ന ഏഷ്യാകപ്പിനുള്ള ടീമിലും സഞ്ജുവിന് അവസരം ലഭിച്ചേക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments