Webdunia - Bharat's app for daily news and videos

Install App

കാനഡയ്ക്കെതിരെ ഡെഡ് റബ്ബർ മാച്ച്, സഞ്ജു കളിച്ചേക്കുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (20:26 IST)
ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ താരമായ സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍. ജൂണ്‍ 15 ശനിയാഴ്ച കാനഡയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് വസീം ജാഫറിന്റെ അഭിപ്രായം.
 
 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ 3 മത്സരങ്ങള്‍ കളിച്ചെങ്കിലും സഞ്ജുവിന് ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാനഡയ്‌ക്കെതിരെ സഞ്ജുവിനെ ഇന്ത്യ സുപ്രധാനമായ റോളില്‍ കളിപ്പിക്കാന്‍ സാധ്യതയുള്ളതായി വസീം ജാഫര്‍ പറയുന്നത്. സഞ്ജു സാംസണെ ടീം നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശിവം ദുബെയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടാകും. സഞ്ജുവിനെയും ജയ്‌സ്വാളിനെയും കളിപ്പിച്ചാല്‍ ടീമില്‍ എന്ത് മാറ്റം വരുത്താമെന്ന് ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടത്.
 
 വെസ്റ്റിന്‍ഡീസിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ ആനുകൂല്യം ലഭിക്കും എന്നത് കൊണ്ട് ഡിവം ദുബെ ടീമില്‍ കളിക്കുന്നതിനോടാണ് എനിക്ക് യോജിപ്പുള്ളത്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ പ്രത്യേക മിടുക്കുള്ള താരമാണ് ശിവം ദുബെ. വസീം ജാഫര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishab Pant:27 കോടിയ്ക്ക് 6 മരം, പൂജ്യനായി പുറത്തായതിന് പിന്നാലെ റിഷഭ് പന്തിന് ട്രോൾ മഴ

എ ഗ്രേഡില്‍ ഹര്‍മന്‍ പ്രീതും സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും, ഇന്ത്യന്‍ വനിതാ ടീമിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു

ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല

താന്‍ ധോനിക്ക് സ്‌ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന്‍ രവീന്ദ്ര

Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് എന്തോ രഹസ്യമായി കൈമാറി'; ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരോപണ നിഴലില്‍ !

അടുത്ത ലേഖനം
Show comments