Webdunia - Bharat's app for daily news and videos

Install App

ആർക്കും പിന്നിലല്ല, സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കിയത് വലിയ സന്ദേശം

അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (20:22 IST)
ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ സിംബാബ്വെ പര്യടനത്തില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയെങ്കിലും ടീം നായകനായി യുവതാരമായ ശുഭ്മാന്‍ ഗില്ലിനെ തിരെഞ്ഞെടുത്തത് സഞ്ജു ആരാധകരുടെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ നായകനായി മികവ് തെളിയിച്ച സഞ്ജു ഉള്ളപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ പരിചയമില്ലാത്ത ഗില്ലിനെ നായകനാക്കിയതായിരുന്നു സഞ്ജു ആരാധകരെ ചൊടിപ്പിച്ചത്.
 
ടി20 ലോകകപ്പ് കഴിഞ്ഞ് നാട്ടിലെത്താന്‍ വൈകിയതോടെ സിംബാബ്വെ പര്യടനത്തിലെ ആദ്യ 2 മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു. സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്.  സഞ്ജുവിനെ ഉപനായകനാക്കിയതോടെ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാവി പദ്ധതികളില്‍ സഞ്ജുവും ഭാഗമാണെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. റുതുരാജ് ഗെയ്ക്ക്വാദിനെ മറികടന്ന് സഞ്ജുവിന് ഉപനായകസ്ഥാനം നല്‍കിയതിന് പിന്നില്‍ ഗംഭീര്‍ എഫ്ക്ടാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അടുത്ത മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനായാല്‍ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജുവിനെ നായകനാക്കി പരീക്ഷിക്കാനും ബിസിസിഐ തയ്യാറായേക്കും.
 
 നിലവില്‍ താരത്തെ ഉപനായകനാക്കിയത് സഞ്ജു ഇന്ത്യയുടെ ഭാവിപദ്ധതികളില്‍ ഭാഗമാണെന്ന സൂചനയാണ് നല്‍കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത് എന്നിവരില്‍ ഒരാളാകും ടീമിന്റെ ഉപനായകനാകുന്നത്. ഗംഭീര്‍ ടീം കോച്ചാകുമ്പോള്‍ ടി20യില്‍ ഇതുവരെ മികവ് തെളിയിക്കാന്‍ സാധിക്കാത്ത പന്തിനെ പല മത്സരങ്ങളിലും മാറ്റി നിര്‍ത്താന്‍ സാധ്യതയുള്ളതായി ആരാധകര്‍ കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത സഞ്ജുവിനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

അടുത്ത ലേഖനം
Show comments