സഞ്ജുവിന് ടീമിലെത്താൻ വഴിവെയ്ക്കുക ഐപിഎൽ മാത്രം, ടീമിലെ സ്ഥാനത്തിന് പുതിയ വെല്ലുവിളികളും

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2023 (16:23 IST)
മലയാളി താരം സഞ്ജു സാംസൺ ഇനിയും ഇന്ത്യൻ ടീമിൽ കളിക്കുന്നതിനുള്ള സാധ്യതകൾ കുറയുന്നു.വരും വർഷങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാൽ പോലും ദേശീയ ടീമിൽ ഇടം നേടുക എന്നത് സഞ്ജുവിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന. സഞ്ജു സാംസണെ ഇന്ത്യൻ ടീമിലെത്തുന്നതിൽ സെലക്ടർമാർക്ക് താത്പര്യമില്ലെന്ന വാർത്ത മുൻ ചീഫ് സെലക്ടർ ചേതൻ ശർമയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
 
ഐപിഎൽ പ്രകടനങ്ങളാണ് സഞ്ജുവിന് വലിയ ആരാധക പിന്തുണ ലഭിക്കാൻ കാരണം. സഞ്ജുവിന് അവസരം നൽകുന്നില്ലെങ്കിൽ ആരാധകരിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വരുമെന്നതിനാലാണ് സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നത്. വീണ്ടും ടീമിലെത്താൻ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ മാത്രമാകും സഞ്ജുവിനെ സഹായിക്കുക.
 
ബാറ്ററെന്ന നിലയിൽ സഞ്ജു സാംസണിനെ ടീം പരിഗണിക്കില്ലെന്ന സൂചനയാണ് ടീം നൽകുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ ഇഷാൻ കിഷൻ,റിഷഭ് പന്ത് എന്നിവർക്ക് പുറമെ കെ എൽ രാഹുൽ,ജിതേഷ് ശർമ, കെ എസ് ഭരത് എന്നിവരും സഞ്ജുവിന് വെല്ലുവിളിയാകും. ഇവരെയെല്ലാം മറികടക്കാൻ സാധിക്കാത്ത പക്ഷം സഞ്ജുവിൻ്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്നം മാത്രമായി മാറും. ഐപിഎൽ ലെജൻഡ് എന്ന സ്ഥാനത്തിലായിരിക്കും മലയാളി ക്രിക്കറ്റ് താരത്തിൻ്റെ കരിയർ ഇങ്ങനെയെങ്കിൽ അവസാനിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ

കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി

അടുത്ത ലേഖനം
Show comments