Webdunia - Bharat's app for daily news and videos

Install App

എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു: ആത്മവിശ്വാസം പ്രകടിപ്പിച്ച് സഞ്ജു സാംസൺ

Webdunia
ബുധന്‍, 11 മെയ് 2022 (14:50 IST)
ഐപിഎല്ലിൽ മിന്നുന്ന അർധസെഞ്ചുറിയോടെ സീസണിൽ തുടക്കം കുറിച്ചെങ്കിലും ടൂർണമെന്റ് പാതിയിലധികവും അവസാനിക്കുമ്പോൾ ശരാശരി പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിൽ നിന്നും ഉണ്ടായത്.
 
11 മത്സരങ്ങളിൽ 155.8 സ്ട്രൈക്ക്‌റേറ്റിൽ 321 റൺസാണ് താരം നേടിയത്. എന്നാൽ ത‌ന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്നാണ് സഞ്ജു പറയുന്നത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ പൂർണ‌തൃപ്‌തനാണ്. ജോസ് ബട്ട്‌ലറുടെ സാന്നിധ്യം കളത്തിനകത്തും പുറത്തും സഹായകമാണ്. ക്യാപ്‌റ്റനായതോടെ എന്റെ ബാറ്റിങ്ങിൽ ഉൾപ്പടെയുള്ള ചുമതലകൾ മാറി. എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു. സഞ്ജു പറഞ്ഞു.
 
പ്ലേ ഓഫിൽ യോഗ്യത ഉറപ്പാക്കാൻ ഇന്ന് ഡൽഹിക്കെതിരെയാണ് രാജസ്ഥാന്റെ മത്സരം. സീസണിൽ ആദ്യം ഡൽഹിയെ നേരി‌ട്ട മത്സരത്തിൽ 15 റൺസിന് രാജസ്ഥാൻ വിജയിച്ചിരുന്നു. ഇതുവരെ പരസ്‌പരം കളിച്ച 25 മത്സരങ്ങളിൽ 13 കളികളിൽ രാജസ്ഥാൻ വിജയിച്ചിട്ടുണ്ട്. ഡ‌ൽഹി 12 കളികളിലും വിജയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

M S Dhoni: ഗ്രൗണ്ടിൽ ആഘോഷം അതിരുകടന്നോ? ആർസിബി താരങ്ങൾ ധോനിയെ അപമാനിച്ചെന്ന് ഹർഷ ഭോഗ്ളെ

അടുത്ത ലേഖനം
Show comments