Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാൻ ലെജൻഡാകാൻ സഞ്ജു, ഇനി സ്ഥാനം വാട്‌സനൊപ്പം

Webdunia
ചൊവ്വ, 3 മെയ് 2022 (14:51 IST)
ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ തന്റെ രണ്ടാം അർധസെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് ടീമിന്റെ നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസൺ. കൊൽക്കത്തയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ അർധസെഞ്ചുറി. ഇതോടെ ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി സഞ്ജു നേടുന്ന അർധസെഞ്ചുറികളുടെ എണ്ണം 16 ആയി.
 
മത്സരത്തിലെ പ്രകയ്യനത്തോടെ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സഞ്ജുവിനായി. റോയൽസിനായി ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ വാട്‌സനൊപ്പം മൂന്നാംസ്ഥാനത്താണ് സഞ്ജു ഇപ്പോൾ. മുൻ രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമേ ഇനി സഞ്ജുവിന് മുന്നിലുള്ളു.
 
17 ഫിഫ്റ്റികളോടെ ബട്‌ലര്‍ രണ്ടാം സ്ഥാനത്തും 19 ഫിഫ്റ്റികളുമായി രഹാനെ തലപ്പത്തുമാണ്. കൊൽക്കത്തയ്ക്കതിരെ നേടിയ ഫിഫ്റ്റിയോടെ ഈ സീസണിലെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാമതെത്താനും സഞ്ജുവിനായി. 21 സിക്‌സറുകളാണ് ഈ സീസണിൽ സ‌ഞ്ജു നേടിയത്. 36 സിക്‌സറുകൾ നേടിയ രാജസ്ഥാന്റെ തന്നെ ജോസ് ബട്ട്‌ലറാണ് പട്ടികയിൽ മുന്നിൽ.22 സിക്‌സറുകളുമായി കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലാണ് രണ്ടാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

Mohammed Siraj: ടീമിനായി എല്ലാം നല്‍കുന്ന താരം, ഓരോ ടീമും ആഗ്രഹിക്കുന്ന കളിക്കാരന്‍, സിറാജിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി ജോ റൂട്ട്

Chris Woakes: തോളിന് പരിക്കാണ്, എന്നാൽ ആവശ്യമെങ്കിൽ വോക്സ് ബാറ്റിംഗിനിറങ്ങും, സൂചന നൽകി ജോ റൂട്ട്

അടുത്ത ലേഖനം
Show comments