Sanju Samson: ആ സമയത്ത് സഞ്ജു സെല്‍ഫിഷ് ആയി; ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായതില്‍ രാജസ്ഥാന്‍ നായകന് വിമര്‍ശനം (വീഡിയോ)

റാഷിദ് ഖാന്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം

Webdunia
ശനി, 6 മെയ് 2023 (10:26 IST)
Sanju Samson: സഞ്ജു സാംസണ്‍ ഒരു നിമിഷത്തേക്ക് സെല്‍ഫിഷ് ആയി ചിന്തിച്ചതാണ് യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ജയ്‌സ്വാളിന്റെ വിക്കറ്റ് നിര്‍ണായകമായി. ജയ്‌സ്വാളും സഞ്ജുവും ചേര്‍ന്ന് രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് മികച്ച രീതിയില്‍ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആ വിക്കറ്റ് നഷ്ടമാകുന്നത്. 
 
സിംഗിളിനായി ശ്രമിക്കുന്നതിനിടെ ഓപ്പണര്‍ യശ്വസി ജയ്സ്വാളാണ് റണ്‍ഔട്ടായത്. റാഷിദ് ഖാന്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സഞ്ജു തേര്‍ഡ് മാനിലേക്ക് കളിച്ച ഷോട്ട് അഭിനവ് മനോഹര്‍ മനോഹരമായ ഡൈവിങ്ങിലൂടെ തടുത്തിടുകയായിരുന്നു. സിംഗിള്‍ ലഭിക്കുമെന്ന് ആദ്യം കരുതിയ സഞ്ജു നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജയ്സ്വാളിനോട് ഓടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളില്‍ ആണെന്ന് മനസ്സിലാക്കിയ സഞ്ജു പിന്നീട് സിംഗിള്‍ നിഷേധിക്കുകയായിരുന്നു. ഈ സമയം കൊണ്ട് ജയ്സ്വാള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഓടി സ്ട്രൈക്കര്‍ എന്‍ഡിലേക്ക് എത്താറായി. പന്ത് കയ്യില്‍ കിട്ടിയ റാഷിദ് ഖാന്‍ ഉടനെ സ്റ്റംപ് ചെയ്തു. സഞ്ജു തിരിച്ച് ക്രീസില്‍ കയറിയതിനാല്‍ ജയ്സ്വാളിന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

അടുത്ത ലേഖനം
Show comments