Webdunia - Bharat's app for daily news and videos

Install App

അയാൾക്കിപ്പോൾ പ്രായം 28 ഇനി എന്നാണ് അവസരം നൽകുക

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (10:25 IST)
മലയാളി ക്രിക്കറ്ററായ സഞ്ജു സാംസൺ തൻ്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൻ്റെ തുടക്കം മുതലേ കേട്ട വിമർശനമായിരുന്നു പ്രകടനത്തിൽ സ്ഥിരതയില്ലാ എന്നത്. ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയും സ്ഥിരതയില്ലായ്മയെ തുടർന്ന് ടീമിന് വെളിയിൽ പോകുകയും ചെയ്തിരുന്നെങ്കിലും 2022 എന്ന വർഷം സഞ്ജു സാംസൺ തന്നെയാകെ പുതുക്കിയ വർഷമായിരുന്നു.
 
കഴിഞ്ഞ വർഷത്തെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ജേഴ്സിയിൽ ടി20യിൽ ആറ് അവസരങ്ങളാണ് സഞ്ജു സാംസണിന് ലഭിച്ചത്. ആറ് മത്സരങ്ങളിലെ 5 ഇന്നിങ്ങ്സുകളിൽ നിന്ന് 44.75 ശരാശരിയിൽ 179 റൺസ് നേടികൊണ്ട് ഇത്തവണ തൻ്റെ പ്രതിഭയെന്തെന്ന് സഞ്ജു തെളിയിക്കുകയും ചെയ്തു. എന്നാൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിൻ്റെ സമീപകാല ഫോം വിസ്മരിക്കപ്പെട്ടു.
 
ടി20 ലോകകപ്പിന് പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന് ടി20യിലെ പോലെ കുറച്ച് അവസരങ്ങൾ ഏകദിന ടീമിലും ലഭിക്കുകയുണ്ടായി. ഈ കാലയളവിൽ അസൂയാർഹമായ പ്രകടനമാണ് സഞ്ജു ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്കായി നടത്തിയത്. 2022ൽ കളിച്ച 10 മത്സരങ്ങളിലെ 9 ഇന്നിങ്ങ്സുകളിൽ നിന്ന് 71 ബാറ്റിംഗ് ശരാശരിയിൽ 284 റൺസ്. 100 റൺസ് പ്രഹരശേഷിയിലുള്ള സഞ്ജുവിൻ്റെ പ്രകടനം താരത്തിന് ഏകദിനടീമിൽ സ്ഥാനമുറപ്പിക്കുമെന്ന് ആരാധകർ കരുതുമ്പോൾ ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും സഞ്ജുവിന് വേണ്ട പിന്തുണ നൽകാൻ ബിസിസിഐ ഒരുക്കമല്ല.
 
സഞ്ജുവിന് പ്രതിഭ ധാരളമുണ്ട് പക്ഷേ അവന് സ്ഥിരത എന്നതൊന്നില്ല എന്നായിരുന്നു ബിസിസിഐയുടെ ആദ്യകാല നിലപാട്. എന്നാൽ 2022ൽ എല്ലാം തെളിയിച്ചുകഴിഞ്ഞിട്ടും സഞ്ജു എന്ന പ്രതിഭയെ വളർത്തിയെടുക്കാൻ ഒരു പിന്തുണയും ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. 2023ൽ ഏകദിന ലോകകപ്പ് വരാനിരിക്കെ വീണ്ടും ബ്രാൻഡ് വാല്യുയുള്ള താരങ്ങളിലേക്ക് തന്നെ ബിസിസിഐ തിരികെ നടക്കുമ്പോൾ സഞ്ജുവടക്കം മികച്ച പ്രകടനങ്ങൾ കൊണ്ട് ബിസിസിഐയുടെ വാതിൽ മുട്ടുന്ന യുവതാരങ്ങളെ മുഖത്ത് തുപ്പുന്ന നിലപാടാണ് ടീം സെലക്ടർമാർ സ്വീകരിക്കുന്നത്.
 
സൂര്യകുമാർ യാദവ് എന്ന ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭയ്ക്ക് 2-3 വർഷം മുൻപെ അവസരം ലഭിക്കണമായിരുന്നുവെന്ന് ആരാധകർ പറയുമ്പോഴാണ് അതേ ബ്രീഡിലുള്ള സഞ്ജു എല്ലാം തെളിയിച്ചും അവസരങ്ങൾക്കായി കാത്തുനിൽക്കുന്നത്. അയാൾക്ക് 24 അല്ല പ്രായം. ഇനിയും  അവസരങ്ങൾ തന്നില്ലെങ്കിൽ എപ്പോൾ നൽകാനാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അടുത്ത ലേഖനം
Show comments