Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിറങ്ങുക മനീഷ് പാണ്ഡെയ്ക്ക് പകരം?

Webdunia
ചൊവ്വ, 20 ജൂലൈ 2021 (12:39 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ആദ്യ മത്സരത്തില്‍ പരുക്ക് മൂലം കളിക്കാതിരുന്ന സഞ്ജുവിനെ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇറക്കാനാണ് ടീം സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയല്ല ഇത്തവണ സഞ്ജു ഇറങ്ങുക. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ നിലനിര്‍ത്തും. പകരം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ മനീഷ് പാണ്ഡെയെ മാറ്റിനിര്‍ത്തും. പാണ്ഡെയ്ക്ക് പകരമായിരിക്കും സഞ്ജു ഇന്ന് കളിക്കുക. 
 
ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോഴും അതിരൂക്ഷ വിമര്‍ശനങ്ങളാണ് പാണ്ഡെയ്ക്ക് കേള്‍ക്കേണ്ടിവന്നത്. മനീഷ് പാണ്ഡെയുടെ ബാറ്റിങ് വളരെ മോശമായെന്നാവിമര്‍യിരുന്നു വിമര്‍ശനം. 40 പന്തില്‍ ഒരു ഫോറും ഒരു സിക്സും സഹിതം 26 റണ്‍സ് നേടിയാണ് പാണ്ഡെ പുറത്തായത്. വിജയം ഏറെക്കുറെ ഉറപ്പായ സമയത്തും മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയ പാണ്ഡെയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനീഷ് പാണ്ഡെയുടെ സ്ട്രൈക് റേറ്റ് വെറും 65 ആണ്. ഒപ്പണര്‍ പൃഥ്വി ഷാ 24 പന്തില്‍ നിന്ന് 43 റണ്‍സും അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍ 42 പന്തില്‍ നിന്ന് 59 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 റണ്‍സും നേടി. നൂറിന് മുകളില്‍ സ്ട്രൈക് റേറ്റില്‍ പുതുമുഖങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ മുതിര്‍ന്ന താരം കൂടിയായ മനീഷ് പാണ്ഡെയുടെ ഇന്നിങ്സ് ഇഴഞ്ഞുനീങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ വൻ അഴിച്ചുപണി: ക്യാപ്റ്റനായി രോഹിത് തന്നെ, കരുൺ നായരും പാട്ടീധാറും ടെസ്റ്റ് ടീമിലേക്ക്, 35 താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തു

Chennai Super Kings: തോറ്റാൽ പുറത്ത്, മാനം രക്ഷിക്കാൻ ജയിച്ചേ പറ്റു, ചെന്നൈ ഇന്നിറങ്ങുന്നു

കളിക്കിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗും സഹതാരം തുഷാര്‍ ദേശ്പാണ്ഡെയും തമ്മില്‍ വഴക്ക് (വീഡിയോ)

Arsenal vs PSG: ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ആഴ്സണലിന് അടിതെറ്റി, പിഎസ്ജിയുടെ വിജയം ഒരു ഗോളിന്

Vaibhav Suryavanshi: വൈഭവ് ഭാവിയാണ്, ഒരു കണ്ണ് എപ്പോഴും ഉണ്ടാകും; 14 കാരനെ 'കാര്യത്തിലെടുത്ത്' ബിസിസിഐ

അടുത്ത ലേഖനം
Show comments