ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

അഭിറാം മനോഹർ
തിങ്കള്‍, 21 ജൂലൈ 2025 (19:52 IST)
Sarfaraz khan
ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും മികവറിയിച്ച കളിക്കാരനാണെങ്കിലും പലപ്പോഴും സര്‍ഫറാസ് ഖാനെന്ന ക്രിക്കറ്ററെ വിമര്‍ശകര്‍ താഴ്ത്തിക്കെട്ടാറുള്ളത് താരത്തിന്റെ ശരീരം വെച്ചാണ്. ആവശ്യത്തിലധികം ഭാരമുള്ള സര്‍ഫറാസിന് മതിയായ ഫിറ്റ്‌നസില്ലെന്ന് ഒരുകൂട്ടം വിമര്‍ശകര്‍ പറയുമ്പോള്‍ ഗവാസ്‌കര്‍ അടക്കമുള്ള പല മുന്‍താരങ്ങളും അയാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ ശരീരം നോക്കേണ്ടതില്ല എന്ന് പറയുന്നവരാണ്.
 
 എന്നാലും ക്രിക്കറ്റ് കളിതന്നെ മാറിയ അവസ്ഥയില്‍ സര്‍ഫറാസും ഒരു മാറ്റത്തിലൂടെ കടന്നുപോയിരിക്കുകയാണ്. 2 മാസത്തിനുള്ളില്‍ 17 കിലോഗ്രാം തൂക്കമാണ് സര്‍ഫറാസ് ഖാന്‍ കഠിനപ്രയത്‌നത്തിലൂടെ കുറച്ചത്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും സര്‍ഫറാസ് ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ല. പലപ്പോഴും ഫിറ്റ്‌നസ് കുറവിന്റെ പേരില്‍ താരത്തെ ആരാധകര്‍ വിമര്‍ശിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് സര്‍ഫറാസ് തന്റെ ശരീരഭാരം കുറച്ച് രംഗത്ത് വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാൻ ഇന്ത്യ വേണമെന്നില്ല, മുംബൈയോ പഞ്ചാബോ പോലും തോൽപ്പിക്കും: ഇർഫാൻ പത്താൻ

Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് വില്പനയ്ക്ക്? , കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും

കുൽദീപിനെ നേരിടാൻ ഇപ്പോഴും ഒരു പ്ലാനില്ല, പാക് ബാറ്റർമാരുടെ കാൽ അനങ്ങുന്നില്ല, പരാജയത്തിൽ പാകിസ്ഥാനെ വിമർശിച്ച് മുൻ താരങ്ങൾ

ഓരോ മത്സരത്തിനും 4.5 കോടി രൂപ, ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിക്ക് പുതിയ സ്പോൺസർമാർ

വനിതാ ലോകകപ്പിന് ദിവസങ്ങൾ മാത്രം, ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments