Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ പറ്റി പരാമർശം പോലു‌മില്ല! ലോകകപ്പ് ടീമിലേക്ക് പുതിയ കീപ്പിങ് താരത്തെ നിർദേശിച്ച് സെവാഗ്

Webdunia
ഞായര്‍, 8 മെയ് 2022 (16:27 IST)
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഏതെ‌ല്ലാം താരങ്ങൾ ടീമിലുണ്ടാകും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഈ വർഷത്തെ ഐപിഎൽ ഇന്ത്യൻ ടീം തിരെഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് കണക്കാക്കുമ്പോൾ ആരായിരിക്കും റിഷഭ് പന്തിന് ബാക്കപ്പ് കീപ്പറാകുക എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
 
പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കാനാണ് സാധ്യത.ഇപ്പോളിതാ ഇന്ത്യൻ ടീമിലേക്ക് പന്തിന്റെ ബാക്കപ്പ് കീപ്പറെ നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മലയാളി താരം സഞ്ജു സാംസണിനാണ് നിലവിൽ ബാക്കപ്പ് കീപ്പറാകാൻ സാധ്യതയേറെയെങ്കിലും സഞ്ജുവിന്റെ പേര് പോലും സെവാഗ് പരാമർശിച്ചില്ല.ഇഷാന്‍ കിഷനേയും വൃദ്ധിമാന്‍ സാഹയേയുമെല്ലാം പേരെടുത്ത് പറഞ്ഞപ്പോഴാണ് സഞ്ജുവിന്റെ പേര് മനപ്പൂര്‍വ്വമെന്നോണം സെവാഗ് ഒഴിവാക്കിയത്.
 
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ 17 പന്തില്‍ 37 റണ്‍സെടുത്ത ജിതേഷ് ശര്‍മയെ ടീമിലേക്ക് പരിഗണിക്കണമെന്നാണ് സെവാഗിന്റെ ആവശ്യം. രാജസ്ഥാനെതിരെ അസാമാന്യമായ മികവാണ് ജിതേഷ് പുറത്തെടുത്തതെന്ന് സെവാഗ് പറയുന്നു. രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹലിനെതിരായ ജിതേഷിന്റെ ഷോട്ട് ഓസീസ് സ്പിൻ ഇതിഹാസമായ ഷെയ്‌ൻ വോണിനെതിരെ വിവിഎസ് ലക്ഷ്‌മൺ കളിച്ച ഷോട്ടിനെയാണ് ഓർമി‌പ്പിക്കു‌ന്നതെന്നും സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഗംഭീര്‍ സഞ്ജുവിനോടു പറഞ്ഞു, 'നീ 21 തവണ ഡക്കിനു പുറത്തായാലും അടുത്ത കളി ഇറക്കും'

FIFA Ranking: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം റാങ്ക് നഷ്ടമാകും

India vs UAE: സാര്‍ ഒരു മാന്യനാണ്, സഞ്ജുവിന്റെ ബ്രില്യന്റ് റണ്ണൗട്ട് വേണ്ടെന്ന് വെച്ച് സൂര്യ, പക്ഷേ കാരണമുണ്ട്

Sanju Samson: ഓപ്പണറായില്ല, പക്ഷേ കീപ്പറായി തകർത്തു, 2 തകർപ്പൻ ക്യാച്ചുകൾ, നിറഞ്ഞാടി സഞ്ജു

Asia cup India vs UAE: ഏഷ്യാകപ്പ്: യുഎഇക്കെതിരെ 4.3 ഓവറിൽ കളി തീർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments