Webdunia - Bharat's app for daily news and videos

Install App

ഇത് ബി ടീമല്ല, ധവാന്റെ ഇന്ത്യ കോലിപ്പടയെ വേണമെങ്കിലും തുരത്തും: സെവാഗ്

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (19:23 IST)
ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ താഴ്‌ത്തിക്കെട്ടുന്ന തരത്തിൽ നേരത്തെ അഭിപ്രായപ്രകടനം നടത്തിയ മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരേ ഇന്ത്യയുടെ മുന്‍  ഓപ്പണിങ് താരം വീരേന്ദര്‍ സെവാഗ്. ശിഖർ ധവാന്റെ കീഴിലുള്ള ഇന്ത്യൻ ടീം കോലിപ്പടയെ പോലും തോൽപ്പിക്കാൻ പാകമായ ടീമാണെന്നാണ് സെവാഗ് പറയുന്നത്.
 
രണതുംഗ അത്തരമൊരു അഭിപ്രായം നടത്തിയത് അല്പം കടന്നിപോയി. ഇത് ഇന്ത്യയുടെ ബി ടീമാണെന്ന് അദ്ദേഹത്തിന് തോന്നികാണും. എന്നാൽ അത്രയും ശക്തമാണ് ഇന്ത്യൻ ക്രിക്കറ്റ്. ഇന്ത്യ ഏത് ടീമിനെ അയച്ചാലും അത് ബി ടീം ആവില്ല. ഐപിഎല്ലിലെ പ്രതിഭകളുടെ എണ്ണം അത്രയുമധികമാണ്. ഒരു സിംഗിൾ ടീമിൽ അവരെ ഒതുക്കാൻ കഴിയില്ല. അതിനാൽ ഇന്ത്യയുടെ പ്രധാനടീം എന്നത് പോലെ ശക്തമാണ് ധവാന്റെ കീഴിലുള്ള സംഘം. സെവാഗ് വ്യക്തമാക്കി.
 
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയുമായി ഏറ്റുമുട്ടിയാൽ പോലും കുറച്ചു മത്സരങ്ങളിൽ വിജയിക്കാൻ ധവാന്റെ കീഴിലുള്ള ഇന്ത്യൻ ടീമിനാകുമെന്നും സെവാഗ് കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments