Webdunia - Bharat's app for daily news and videos

Install App

സെക്‌സ് ക്ലിപ്പില്‍ കുടുങ്ങിയ മികച്ച ക്രിക്കറ്റര്‍; ജയസൂര്യ നടത്തിയത് റിവഞ്ച് പോണ്‍ എന്ന ആരോപണവുമായി മലീക്ക, എന്നും വിവാദ നായകന്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (09:57 IST)
സനത് ജയസൂര്യയെ പോലെ ഒരു മികച്ച ഓള്‍റൗണ്ടറെ ശ്രീലങ്ക പിന്നീട് കണ്ടിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തിയിരുന്ന ജയസൂര്യക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എന്നാല്‍, ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം ജയസൂര്യയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്തത് വിവാദങ്ങളുടെ പേരിലായിരുന്നു. അങ്ങനെയൊരു വിവാദമാണ് 2017 ലെ സെക്‌സ് ക്ലിപ്പ് ആരോപണം. മുന്‍ ഭാര്യയും കാമുകിയുമായിരുന്ന യുവതിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ജയസൂര്യ പുറത്തുവിട്ടതായാണ് അന്ന് ഉയര്‍ന്ന ആരോപണം. ഈ വീഡിയോ അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. 
 
മുന്‍ ഭാര്യ മലീക്ക സിരിസേനഗെ ആയിരുന്നു ജയസൂര്യയ്‌ക്കൊപ്പം ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇരുവരും വളരെ അടുത്ത ബന്ധത്തിലായിരുന്നു. ആ സമയത്ത് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജയസൂര്യയുമായി മലീക്ക അകന്ന ശേഷമാണ് പ്രതികരമെന്ന വിധം ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. തന്നോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവിട്ട് ജയസൂര്യ തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് മലീക്ക തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പ്രമുഖ ലങ്കന്‍ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലീക്കയുമായി ബന്ധമുള്ള സമയത്ത് വളരെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത് ജയസൂര്യ തന്നെയാണ്. 
 
ശ്രീലങ്കയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ജയസൂര്യയുടെയും തന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും മലീക്ക അന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മലീക്കയുമായി അടുത്ത സമയത്ത് ജയസൂര്യ മുന്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നില്ല. റിവഞ്ച് പോണ്‍ എന്നാണ് അന്ന് ജയസൂര്യയുടെ നടപടിയെ മലീക്ക അടക്കം വിമര്‍ശിച്ചത്. ബന്ധപ്പെടുന്നയാളുടെ സമ്മതത്തോടെയോ അല്ലാതെയോ അശ്ലീല വീഡിയോ, ചിത്രം എന്നിവ എടുത്ത ശേഷം അത് ദുരുപയോഗം ചെയ്യുന്ന രീതിയാണ് റിവഞ്ച് പോണ്‍. ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്.
 
ജയസൂര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മലീക്ക മറ്റൊരാളെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. കുടുംബ ജീവിതം വളരെ സന്തോഷത്തോടെ പോകുന്നതിനിടെയാണ് ജയസൂര്യ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതെന്നാണ് മലീക്ക അന്ന് പറഞ്ഞത്. നടിയും മോഡലുമായിരുന്ന മലീക്ക ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു. താരത്തിന്റെ ആദ്യ രണ്ടു ഭാര്യമാരും എയര്‍ ഹോസ്റ്റസുമാരായിരുന്നു. രണ്ടു ബന്ധങ്ങളും തകര്‍ന്ന ശേഷമാണ് ജയസൂര്യ മലീക്കയുമായി അടുപ്പത്തിലാക്കുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം