Webdunia - Bharat's app for daily news and videos

Install App

രോഹിത്തിനെയും കോലിയേയും ക്ലീൻ ബൗൾഡാക്കി, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഷഹീൻ ഷാ അഫ്രീദി

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (10:19 IST)
ഏഷ്യാകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപോരാട്ടത്തില്‍ ഇന്ത്യയെ എറിഞ്ഞിട്ടത് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. മത്സരത്തിന്റെ തുടക്കത്തില്‍ നായകന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കികൊണ്ട് ഞെട്ടിച്ച ഷഹീന്‍ ഷാ പിന്നാലെ വിരാട് കോലിയേയും ബൗള്‍ഡാക്കി. ഏകദിനചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്നിങ്ങ്‌സില്‍ തന്നെ ഇന്ത്യയുടെ വിരാട് കോലിയെയും രോഹിത് ശര്‍മയേയും ഒരു ബൗളര്‍ ബൗള്‍ഡാക്കുന്നത്.
 
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലിയേയും രോഹിത്തിനെയും മുഹമ്മദ് ആമിര്‍ പുറത്താക്കിയിട്ടുണ്ടെങ്കിലും അന്ന് രോഹിത്തിനെ ആമിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. കോലിയാകട്ടെ മത്സരത്തില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. എന്നാല്‍ ഏഷ്യാകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലൂടെയാണ് ഷഹീന്‍ രോഹിത്തിനെ ബൗള്‍ഡാക്കിയത്. വണ്‍ ഡൗണായി എത്തിയ കോലി നസീം ഷായ്‌ക്കെതിരെ കവര്‍ െ്രെഡവടിച്ചുകൊണ്ട് തുടങ്ങിയെങ്കിലും അടുത്ത ഓവറില്‍ തന്നെ ബൗള്‍ഡായിരുന്നു.മത്സരത്തില്‍ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയാണ് അഫ്രീദി 4 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments