Webdunia - Bharat's app for daily news and videos

Install App

മരണത്തിന് മുൻപ് വോൺ സംസാരിച്ചത് രാജസ്ഥാനെയും ഐപിഎല്ലിനെയും കുറിച്ചെന്ന് സുഹൃത്ത്

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (17:09 IST)
കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് സ്പിൻ മാന്ത്രികൻ ഷെയ്‌ൻ വോൺ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. തായ്‌ലൻഡിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വോണിന്റെ മരണം.ഹൃദയാഘാതം മൂലമായിരുന്നു താരത്തിന്റെ മരണം.
 
മരിക്കുന്ന സമയത്ത് വോൺ ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ മരണത്തിന് മണിക്കൂറുകൾ മുൻപ് ഐപിഎല്ലിനെ കുറിച്ചും രാജസ്ഥാനെ കുറിച്ചും സംസാരിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് തായ്‌ലൻഡിൽ വോണിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ടോം ഹാൾ.
 
വോൺ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുക്കൾ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്ക് വോൺ തന്റെ ആദ്യ ഐപിഎൽ ഷർട്ട് അടക്കമുള്ളവ സമ്മാനമായി നൽകിയിരുന്നു. ഇ‌തിന് ശേഷമായിരുന്നു വോൺ രാജസ്ഥാനെയും ഐപിഎല്ലിനെയും കുറിച്ച് സംസാരിച്ചത്.
 
ആർക്കും അറിയുക കൂടിയില്ലാത്ത ഒരുപിടി താരങ്ങളെ വെച്ചായിരുന്നു 2008ൽ വോൺ ഐപിഎൽ കിരീടം രാജസ്ഥാന് നേടികൊടുത്തത്. ആദ്യ മത്സരം രാജസ്ഥാൻ തോറ്റപ്പോൾ എല്ലാം ശരിയാകുമെന്ന് ടീം ഉടമയോട് വോൺ പറഞ്ഞിരുന്നു. അങ്ങനെ തന്നെ പിന്നീട് കാര്യങ്ങൾ സംഭ‌വിച്ചു. തുടർച്ചയായ വിജയങ്ങൾ നേടി രാജസ്ഥാനായിരുന്നു ആ സീസണിൽ കിരീടം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs South Africa, WTC Final 2025: ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്, ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു; സ്‌കോര്‍ തത്സമയം

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

അടുത്ത ലേഖനം
Show comments