Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ വെറും നോക്കു‌കുത്തിയാക്കി, ഏകദിനത്തിൽ കളിപ്പിക്കില്ല; പകരം പൃഥ്വി ഷാ ?!

ധവാൻ മടങ്ങിവരില്ല, പകരം ആര്? സഞ്ജുവോ പൃഥ്വി ഷായോ?

ഗോൾഡ ഡിസൂസ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (14:01 IST)
ഇന്ത്യൻ ടീമിൽ കയറിപ്പറ്റിയെങ്കിലും രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പ് തുടരുകയാണ് മലയാളികളുടെ സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20യിൽ ഉൾപ്പെട്ടെങ്കിലും രണ്ട് മത്സരത്തിലും പങ്കെടുപ്പിക്കാതെ സഞ്ജുവിനെ സൈഡ് ബെഞ്ചിൽ ഇരുത്തുകയായിരുന്നു വിരാട് കോഹ്ലിയും രവി ശാസ്ത്രിയും. 
 
5 മത്സരങ്ങളിലും സൈഡാക്കിയതിന്റെ പ്രായ്ശ്ചിത്തമെന്നോണമെങ്കിലും സഞ്ജുവിനെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കെങ്കിലും എടുക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ക്ഷണം ലഭിച്ചാൽ അത് ചരിത്ര സംഭവമാകും. കരിയറിൽ ഇതുവരെ സഞ്ജു ഏകദിന ടീമിൽ അംഗമായിട്ടില്ല. പക്ഷെ, ഇതുവരെ ചെയ്തത് പോലെ തന്നെയാകുമോ സഞ്ജുവിനോട് ഇനിയുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. 
 
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏകദിന ടീമിലും സഞ്ജു ഉണ്ടാകും. പരുക്കേറ്റ് പുറത്തായ ശിഖർ ധവാൻ ഏകദിനത്തിലും കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. സഞ്ജുവിന് നറുക്കുവീഴുമോ അതോ പൃഥ്വി ഷാ കൊണ്ടുപോകുമോ എന്നും ചോദ്യമുയരുന്നുണ്ട്. 
 
ടെസ്റ്റിൽ മികച്ച ഫോമിലുള്ള കർണാടക താരം മായങ്ക് അഗർവാൾ, ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ യുവതാരം പഞ്ചാബ് താരം ശുഭ്മാൻ ഗിൽ, ഉത്തേജക വിവാദത്തെ തുടർന്ന് വിലക്കിനുശേഷം കളത്തിലേക്ക് തിരികെയെത്തി ഫോം പ്രകടമാക്കിയ മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളാണ് സഞ്ജുവിനൊപ്പം ഉയർന്നു വരുന്നത്. 
 
സഞ്ജു ടീമിനൊപ്പം തുടരുന്ന കാര്യത്തിൽ സിലക്ടർമാർക്ക് എതിർപ്പില്ലെന്നാണ് പരക്കെയുള്ള സംസാരം. പക്ഷേ, ഒരു അവസരം പോലും നൽകാതെ സഞ്ജുവിനെ ഇങ്ങനെ ടീമിൽ നിർത്തുന്നത് എന്തിനാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സഞ്ജുവിന് പകരം പൃഥ്വി ഷാ ടീമിൽ ഇടം പിടിക്കുമോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. വെറും നോക്കുകുത്തിയാക്കി നിർത്താനാണെങ്കിൽ ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടെന്ന പ്രചരണവും നടക്കുന്നുണ്ട്. 
 
ഡിസംബർ 15ന് ചെന്നൈയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്തും മൂന്നാം മത്സരം കട്ടക്കിലുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments