Webdunia - Bharat's app for daily news and videos

Install App

സ്മിത്തിന്റെ നായകസ്ഥാനം പോകും, ടീമിൽ നിന്നുതന്നെ പുറത്തായേക്കും, പകരം സഞ്ജു ?

Webdunia
ബുധന്‍, 13 ജനുവരി 2021 (11:36 IST)
ഐപിഎലിൽ രജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഓസിസ് താരം സ്റ്റീവ് സ്മിത്തിന് നഷ്ടമായേക്കും. വരാനിരിയ്ക്കുന്ന സീസണിൽ വലിയ മാറ്റങ്ങളോടെയാവും രാജസ്ഥാൻ ഇറങ്ങുക ഇതിന്റെ ഭാഗമായി സ്മിത്ത് ടീമിൽനിന്നും മാറ്റപ്പെട്ടേയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ രാജസ്ഥാൻ നായകസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സഞ്ജുവിനെ കഴിഞ്ഞ സീസണിൽ മുതിർന്ന താരങ്ങളുടെ നിരയിലേയ്ക്ക് രാജസ്ഥാൻ ഉയർത്തിയിരുന്നു. 
 
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അടുത്തമാസം നടക്കാനിരിയ്ക്കുന്ന താരലേലത്തിന് മുന്നോടിയായി സ്മിത്തിനെ ടീമിൽനിന്നും ഒഴിവാക്കിയേക്കും. ഈ മാസം 21നു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ പട്ടിക നല്‍കാന്‍ ഫ്രാഞ്ചൈസികൾക്ക് നിര്‍ദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ബാറ്റ്സ്‌മാൻ എന്ന നിലയിലും, നായകൻ എന്ന നിലയിലും സ്മിത്തിന് ശോഭിയ്ക്കൻ സാധിച്ചിരുന്നില്ല. ഓപ്പണിങ് പൊസിഷനിൽ ഉൾപ്പടെ പല പൊസിഷനിൽ മാറി മാറി ഇറങ്ങിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സ്മിത്തിന് കഴിഞ്ഞിരുന്നില്ല ഇത് പരിഗണിച്ചാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. 2008ലെ പ്രഥമ സീസണില്‍ ജേതാക്കളായെങ്കിലും പിന്നീട് ഐപിഎൽ കിരീടം സ്വന്തമാക്കാൻ രാജസ്ഥാനായിട്ടില്ല. 2013ലും  15ലും 18ലും മാത്രമാണ് ടീം പ്ലേയോഫ് കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

അടുത്ത ലേഖനം
Show comments