Webdunia - Bharat's app for daily news and videos

Install App

WTC pont table: കഷ്ടക്കാലത്ത് ദക്ഷിണാഫ്രിക്കയും മൂര്‍ഖനാകും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (13:26 IST)
ന്യൂസിലന്‍ഡിനോടേറ്റ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് പണി തന്ന് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക 54.17 പോയിന്റ് ശതമാനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
 
 ഇനി സ്വന്തം നാട്ടില്‍ 4 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കിയുള്ളത്. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ പ്രയാസപ്പെടുന്നത് പതിവാണ്. ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. അതിനാല്‍ തന്നെ ഈ പരമ്പരകള്‍ ദക്ഷിണാഫ്രിക്ക തൂത്തുവാരാന്‍ സാധ്യത അധികമാണ്. ഇത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിക്കും.
 
 ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഓസ്‌ട്രേലിയയുമായി 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഫൈനല്‍ യോഗ്യത നേടാന്‍ ഇതില്‍ 4 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും. രോഹിത് ശര്‍മയും വിരാട് കോലിയും മങ്ങിയ ഫോം തുടരുമ്പോള്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ സാധ്യത ചുരുക്കമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലണ്ടനിലെ കാലി ടാക്സി, ആർച്ചർക്കെതിരെ വംശീയ അധിക്ഷേപവുമായി ഹർഭജൻ സിംഗ്, പുതിയ വിവാദം

Tamim Iqbal: മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

കെ.എല്‍.രാഹുലും റിഷഭ് പന്തും നേര്‍ക്കുനേര്‍; ഇന്നത്തെ കളിക്കൊരു പ്രത്യേകതയുണ്ട്

Rohit Sharma: ​പതിനെട്ടാം സീസണില്‍ ഡക്ക് നമ്പര്‍ 18 ! രോഹിത്തിനു നാണക്കേട്

Mumbai Indians: തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ പേടിക്കണം; ഇത് തുടര്‍ച്ചയായ 13-ാം സീസണ്‍

അടുത്ത ലേഖനം
Show comments