‘ഇന്ത്യന്‍ ടീമിലെത്തും, കോഹ്‌ലിക്കൊപ്പം കളിക്കുകയെന്നത് വലിയ ആഗ്രഹം’; ശ്രീശാന്ത്

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (19:28 IST)
ക്യാപ്‌റ്റന്‍ വിരട് കോഹ്‌ലിയുടെ കീഴില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്.  ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസം തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞാല്‍ ഫോം കണ്ടെത്താന്‍ സാധിക്കും. മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.

പരിശീലനം നേരത്തെ ആരംഭിച്ചിരുന്നു. വിലക്കിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടിയുണ്ട്. അടുത്തവര്‍ഷം പൂജ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിച്ചുകൊണ്ട് തുടങ്ങണമെന്നാണ് ആഗ്രഹം. കേരള ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ കളിക്കുന്നുണ്ട്. അവരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ കയറുകയെന്നത് ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെയാണ് ശ്രീശാന്ത് പ്രതികരണം നടത്തിയത്.  ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയിനാണ് വിലക്ക് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍ 13നാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments