Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് പണി തരുമോ ശ്രീലങ്ക? ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ തകര്‍പ്പന്‍ കളി !

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയാണ് ശ്രീലങ്ക ഇപ്പോള്‍

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (16:21 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ വിജയം നേടിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം. അതേസമയം നാലാം ടെസ്റ്റ് സമനിലയിലാകുകയോ തോല്‍ക്കുകയോ ചെയ്താല്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിധി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ശ്രീലങ്ക 2-0 ത്തിന് ജയിക്കുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ ശ്രീലങ്കയായിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുക. 
 
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയാണ് ശ്രീലങ്ക ഇപ്പോള്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 75 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 305 റണ്‍സ് എടുത്തിട്ടുണ്ട്. കുശാല്‍ മെന്‍ഡിസ് 83 പന്തില്‍ 87 റണ്‍സും ദിമുത് കരുണരത്‌നെ 87 പന്തില്‍ 50 റണ്‍സും നേടി. ആഞ്ചലോ മാത്യൂസ് (98 പന്തില്‍ 47), ദിനേശ് ചാണ്ഡിമല്‍ (64 പന്തില്‍ 39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 52 പന്തില്‍ 39 റണ്‍സുമായി ധനഞ്ജയ ഡി സില്‍വ ക്രീസിലുണ്ട്. ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഇന്ത്യക്ക് പണി കൊടുക്കുമോ ശ്രീലങ്ക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

ആദ്യ 2 ടെസ്റ്റിൽ ബുമ്രയാണോ നായകൻ?, എങ്കിൽ ബുമ്ര തന്നെ തുടരണം, കാരണം പറഞ്ഞ് ഗവാസ്കർ

ബിജെപിക്ക് തീറെഴുതിയ ബിസിസിഐ, ജയ് ഷാ പോകുമ്പോൾ പുതിയ ബിസിസിഐ സെക്രട്ടറി ആവുക അരുൺ ജെയ്റ്റ്‌ലിയുടെ മകൻ!

അടുത്ത ലേഖനം
Show comments