ലോകകപ്പ് പടിവാതില്‍ക്കല്‍; സ്‌മിത്തിനെയും വാര്‍ണറെയും വീണ്ടും ‘ശിക്ഷിച്ച്’ ക്രിക്കറ്റ് ഓസ്‌ട്രേലിയ!

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (14:29 IST)
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിച്ചിട്ടും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്‌റ്റീവ് സ്‌മിത്തിനോടും ഡേവിഡ് വാര്‍ണറോടും അനുകമ്പയില്ലാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ.

താരങ്ങളുടെ വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇരുവരെയും ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യക്കെതിരെ കളിക്കുന്ന ടീം പാകിസ്ഥാനെതിരെ കളിച്ചാല്‍ മതിയെന്ന നിലപാടിലാണ് സെലക്‍ടര്‍മാര്‍.

പാകിസ്ഥാനെതിരെ അഞ്ച് ഏകദിന മത്സരങ്ങളാണ് ഓസീസിന് കളിക്കാനുള്ളത്. സ്‌മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കുന്ന മാര്‍ച്ച് 28ന് ശേഷമാണ് അവസാന രണ്ട് മത്സരങ്ങള്‍ നടക്കേണ്ടത്. ഈ രണ്ട്  മത്സരങ്ങളില്‍ ഇരുവരും കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സെലക്‍ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്.

ഐ പി എല്‍ മത്സരങ്ങളിലൂടെ താരങ്ങള്‍ ഫോം വീണ്ടെടുത്ത് ടീമില്‍ എത്തണമെന്ന് സെലക്‌ടര്‍ ട്രവര്‍ ഹോണ്‍സ് വ്യക്തമാക്കി. ലോകത്തിലെ ചില മികച്ച താരങ്ങള്‍ മത്സരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫോം തിരിച്ചു പിടിക്കാനുള്ള വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments