Webdunia - Bharat's app for daily news and videos

Install App

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അഭിറാം മനോഹർ
ചൊവ്വ, 24 ജൂണ്‍ 2025 (15:35 IST)
Rishab Pant
ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിനോളം എന്റര്‍ടൈനറായ ഒരു ക്രിക്കറ്റര്‍ വേറാരും ഇല്ലെന്ന് വേണം പറയാന്‍. കളിക്കളത്തില്‍ പന്ത് നടത്തുന്ന പ്രതികരണങ്ങളും കളിക്കുന്ന ടീമിന്റെയും എതിരാളികളുടെയും നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന ബാറ്റിംഗ് ശൈലിയും സ്ലെഡ്ജുകളുമെല്ലാം പന്തിന്റെ മാത്രം പ്രത്യേകതയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ട് ഇന്നിങ്ങ്‌സുകളിലും സെഞ്ചുറി നേടിയ പന്ത് ഒരുപിടി റെക്കോര്‍ഡുകളും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മത്സരത്തിനിടെയുണ്ടായ ഒരു രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
മത്സരത്തില്‍ ബ്രെയ്ഡന്‍ കഴ്‌സ് എറിഞ്ഞ പന്തില്‍ റിവേഴ്‌സ് സ്‌കൂപ്പിനായി ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെ പന്ത് സ്വയം ഉപദേശിക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്. നേര്‍ക്ക് നേരെ വരുന്ന പന്താണ്. ഇങ്ങനെ റിസ്‌ക് എടുക്കേണ്ട കാര്യമില്ല. നേരെ കളിച്ചാല്‍ മതിയെന്നാണ് പന്ത് സ്വയം പറയുന്നത്. ഈ രംഗം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 134 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 118 റണ്‍സുമാണ് പന്ത് സ്വന്തമാക്കിയത്. മത്സരത്തില്‍ 9 സിക്‌സുകളും പന്ത് സ്വന്തമാക്കി. റിഷഭ് പന്തിന്റെയും കെ എല്‍ രാഹുലിന്റെയും പ്രകടനനങ്ങളാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ മികച്ച സ്‌കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 350 റണ്‍സാണ് 10 വിക്കറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് വിജയിക്കാനായി ആവശ്യമുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

അടുത്ത ലേഖനം
Show comments