ആകെ കളിക്കുന്നത് രണ്ട് പേര്‍, ബാക്കിയെല്ലാവരും കടം, ഇങ്ങനെ പോയാല്‍ ഇന്ത്യ എളുപ്പത്തില്‍ പരമ്പര നേടും; ഇംഗ്ലണ്ടിനെതിരെ സുനില്‍ ഗവാസ്‌കര്‍

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:17 IST)
ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. നായകന്‍ ജോ റൂട്ടും സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 
 
"റൂട്ടിനെയും ആന്‍ഡേഴ്‌സണിനെയും മാത്രമാണ് മറ്റുള്ള താരങ്ങള്‍ ആശ്രയിക്കുന്നത്. ടെക്‌നിക്കലി മികവൊന്നും ഇല്ലാത്ത ഓപ്പണര്‍മാരാണ് അവരുടേത്. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഹസീബ് ഹമീദ് അസ്വസ്ഥനാണ്. അതുകൊണ്ട് എല്ലാവരും ജോ റൂട്ടിലേക്ക് നോക്കുന്നു. ജോണി ബെയര്‍‌സ്റ്റോ കളിച്ചാല്‍ കളിച്ചു, ഇല്ലെങ്കില്‍ നിരാശപ്പെടുത്തും. ജോസ് ബട്‌ലര്‍ നല്ലൊരു വൈറ്റ് ബോള്‍ ക്രിക്കറ്ററാണ്. ടെസ്റ്റിന് അനുയോജ്യനായ താരമാണോ ബട്‌ലര്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സണ്‍ മാത്രമാണ് തൃപ്തിപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ഇങ്ങനെ കളിച്ചാല്‍ ഇന്ത്യ അനായാസം ടെസ്റ്റ് പരമ്പര സ്വന്തമാക്കും," ഗവാസ്‌കര്‍ പറഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments